നിര്‍മിതബുദ്ധി, കോഡിങ് ലൈസന്‍സ്; പുതിയ പ്രഖ്യാപനവുമായി യു.എ.ഇ

വിദഗ്ധരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം

Update: 2022-03-02 11:57 GMT
Advertising

ദുബൈയില്‍ നിര്‍മിതബുദ്ധി, കോഡിങ് മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സ് പ്രഖ്യാപിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്ററും യു.എ.ഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫിസും ചേര്‍ന്നാണ് ലൈസന്‍സ് നല്‍കുക.

ലോകമെമ്പാടുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധരെയും കോഡിങ് വിദഗ്ധരെയും യു.എ.ഇയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. രാജ്യത്ത് ആദ്യമായാണ് ഈ മേഖലയ്ക്കായി പ്രത്യേക ലൈസന്‍സ് വരുന്നത്.

ഡി.ഐ.എഫ്.സിയുടെ ഇന്നൊവേഷന്‍ ഹബ്ബിലായിരിക്കും ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ അവസരമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. യു.എ.ഇയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയത്തിന്റെ ഭാഗമായാണ് പുതിയ ലൈസന്‍സെന്ന് എ.ഐ വകുപ്പ് സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ പറഞ്ഞു.

പുതിയ സംരംഭങ്ങളിലൂടെ നിര്‍മിത ബുദ്ധിമേഖലയുടെ ആഗോള അംബാസഡറാവാന്‍ ദുബൈയും ഡി.ഐ.എഫ്.സിയും തയാറെടുക്കുകയാണെന്ന് ഡി.ഐ.എഫ്.സി ഗവര്‍ണര്‍ ഈസാ കാസിം അഭിപ്രായപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News