യു.എ.ഇ ഒളിമ്പിക്സ് ടീമിനെ പ്രഖ്യാപിച്ചു; 14 കായിക താരങ്ങൾ മാറ്റുരക്കും

യു.എ.ഇ ടീമിന്റ ഒളിമ്പിക്‌സ് ജഴ്‌സിയും ഒളിമ്പിക് കമ്മിറ്റി അവതരിപ്പിച്ചു.

Update: 2024-07-05 17:00 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ : പാരിസ് ഒളിമ്പിക്‌സിനുള്ള യു.എ.ഇ ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ അത്‌ലറ്റിക് ടീമാണ് യു.എ.ഇക്കായി മാറ്റുരക്കുക. യു.എ.ഇ ടീമിന്റ ഒളിമ്പിക്‌സ് ജഴ്‌സിയും ഒളിമ്പിക് കമ്മിറ്റി അവതരിപ്പിച്ചു.

കുതിരയോട്ടം, ജൂഡോ, നീന്തൽ, സൈക്കിളിങ്, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളിലാണ് യു.എ.ഇ ടീം മാറ്റുരക്കുക. 2018 യൂത്ത് ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവ് ഇക്വിസ്ട്രിയൻ താരം ഉമർ അൽ മർസൂഖിയായിരിക്കും ഉദ്ഘാടന ചടങ്ങിൽ യു.എ.ഇയുടെ പതാകയേന്തുക. ഏഴാം തവണയാണ് യു.എ.ഇ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്.

മത്സരങ്ങൾക്ക് മുന്നോടിയായി പാരീസിൽ പരിശീലനത്തിലാണ് യു.എ.ഇ ടീം. വെള്ളയും ചുവപ്പും ചേർന്ന ജേഴ്‌സിയണിഞ്ഞായിരിക്കും ടീം ഇറങ്ങുക. പ്രമുഖ ഡിസൈനർ റൗദ അൽ ഷഫർ ആണ് യൂനിഫോം രൂപകൽപന ചെയ്തത്. 'ഇമാറാത്തി ഹൗസ്' എന്ന പേരിൽ പ്രത്യേക പവിലിയനും തുറക്കുമെന്ന് ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News