കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന് യു.എ.ഇ അനുമതി

വാക്‌സിന്‍ നല്‍കിയ ശേഷം കുട്ടികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് മന്ത്രാലയം അനുമതി നല്‍കിയത്.

Update: 2021-08-02 18:36 GMT
Advertising

യു.എ.ഇയില്‍ കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ നല്‍കാന്‍ അനുമതി. മൂന്ന് വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അടിയന്തിരഘട്ടങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യമന്ത്രാലയംഅനുമതി നല്‍കിയത്. മൂന്ന് മുതല്‍ 17 വയസുവരെയുള്ളവരില്‍ സിനോഫാം വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച ഗവേഷണത്തിലായിരുന്നു യു.എ.ഇ. രണ്ട് മാസത്തോളമായി നടന്ന പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ജൂണിലാണ് കുട്ടികള്‍ക്ക് നല്‍കുന്നതിനെ കുറിച്ച് പഠനം തുടങ്ങിയത്. 900 കുട്ടികള്‍ ഇതില്‍ പങ്കാളികളായി. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളിലെ പഠനം. വാക്‌സിന്‍ നല്‍കിയ ശേഷം കുട്ടികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് മന്ത്രാലയം അനുമതി നല്‍കിയത്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനെകുറിച്ച് പഠനം നടത്തിയ മിഡില്‍ ഈസ്റ്റ്-നാര്‍ത്ത് ആഫ്രിക്ക മേഖലയിലെ ആദ്യ രാജ്യമാണ് യു.എ.ഇ. യു.എസ്, യു.കെ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സമാന പഠനം നടത്തുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News