ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യംവെച്ചുള്ള ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ

അടിയന്തിരമായി വെടിനിർത്തൽ പ്ര​ഖ്യാപിക്കാനും മാനുഷിക സഹായങ്ങൾ കടത്തിവിടാനും നടപടി വേണമെന്നും യു.എ.ഇ

Update: 2023-10-31 19:18 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യംവെച്ചുള്ള ഇസ്രയേൽ ആക്രമണങ്ങളെ അപലപിച്ച്​ യു.എ.ഇ. യു.എൻ രക്ഷാ സമിതിയിൽ കഴിഞ്ഞ ദിവസം നടന്ന ഗസ്സ-ഇസ്രയേൽ യുദ്ധത്തെ കുറിച്ച ചർച്ചയിൽ യു.എ.ഇ അംബാസഡർ ലെന നുസൈബയാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. നിരപരാധികളുടെ കൂട്ടക്കുരുതി, പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും അവർ മുന്നറിയിപ്പ്​ നൽകി​

ഗസ്സയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ ലക്ഷ്യംവെച്ച്​ എൺപതോളം ആക്രമണങ്ങൾ ഇതിനകം ഇസ്രയേൽ നടത്തിയതായി യു.എ.ഇ പ്രതിനിധി രക്ഷാസമിതിക്കു മുമ്പാകെ വ്യക്​തമാക്കി. 20 ആശുപത്രികളും ക്ലിനിക്കുകളും തകർപ്പെട്ടു.സിവിലിയൻ ജനതയോട്​ വീടുകൾ ഉപേക്ഷിച്ച്​ പലായനം ചെയ്യാൻ ആവശ്യപ്പെടുന്നത് ​ക്രൂരതയും നിരുത്തവാദപരവുമായ സമീപനമാണെന്നും ലെന നുസൈബ പറഞ്ഞു.

ഗസ്സയിലെ യു.എൻ അഭയാർഥി ക്യാമ്പുകളിൽ 65,000ത്തിലേറെ പേർ താമസിക്കുന്നുണ്ട്​. അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾ പ്രകാരം സംരക്ഷിത ഇടം കൂടിയാണിത്​. ഈ കേന്ദ്രങ്ങൾ വിട്ടുപോകാനുള്ള മുന്നറിയിപ്പുകൾ അംഗീകരിക്കാനാവില്ല. ഫോൺ, ഇന്‍റർനെറ്റ്​സേവനങ്ങൾ തടയുന്നതും അപലപനീയമാണ്​. അടിയന്തിരമായി വെടിനിർത്തൽ പ്ര​ഖ്യാപിക്കാനും മാനുഷിക സഹായങ്ങൾ കടത്തിവിടാനും നടപടി വേണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.

ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യാൻ​ യു.എൻ രക്ഷാസമിതിയുടെ അടിയന്തിര യോഗം യു.എ.ഇയുടെ ആവശ്യപ്രകാരമാണ്​ തിങ്കളാഴ്​ച രാത്രി ചേർന്നത്​. യു.എൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മാർട്ടിൻ ഗ്രിഫിത്ത്​, ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസി തലവൻ എന്നിവർ ഗസ്സയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. 15അംഗ യു.എൻ രക്ഷാസമിതയിൽ നടപ്പുവർഷത്തെ താൽക്കാലിക അംഗത്വ പദവിയാണ്​യു.എ.ഇക്കുള്ളത്​.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News