യു.എ.ഇ സുവർണ ജൂബിലി: വിസ മേഖലയിൽ നിരവധി ഇളവുകള്‍

ഗ്രീൻ, ഫ്രീലാൻസ്​ വിസക്ക്​ പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും തീരുമാനമായി

Update: 2021-09-06 19:05 GMT
Editor : ijas
Advertising

യു.എ.ഇ സുവർണ ജൂബിലിയുടെ ഭാഗമായി ഞായറാഴ്​ച പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ വിസ മേഖലയിൽ നിരവധി ഇളവുകള്‍. ഗ്രീൻ, ഫ്രീലാൻസ്​ വിസക്ക്​ പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും തീരുമാനമായി. ഗോൾഡൻ വിസ നൽകുന്നവരുടെ മേഖലകൾ വിപുലീകരിച്ചതായി യു.എ.ഇ അറിയിച്ചു.

സയൻസ്​, എൻജിനിയറിങ്​, ആരോഗ്യം, വിദ്യഭ്യാസം, ബിസിനസ്​ മാനേജ്​മെന്‍റ്, ടെക്​നോളജി മേഖലയിലെ സ്​പെഷലിസ്​റ്റുകൾ, സി.ഇ.ഒമാർ, മാനേജർമാർ എന്നിവർക്കും ഗോൾഡൻ വിസ ലഭിക്കും. പത്തുവർഷ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാനും തീരുമാനിച്ചിട്ടുണ്ട്​. ഉയർന്ന നൈപുണ്യമുള്ളതും പ്രത്യേകതയുള്ളവരുമായ താമസക്കാർ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, ഉന്നത വിജയികളായ വിദ്യാർഥികൾ എന്നിവർക്കാണ്​ നടപടിക്രമങ്ങൾ ലളിതമാക്കുക.

സ്പോൺസറുടെ ആവശ്യമില്ലാതെ യു.എ.ഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സഹായിക്കുന്നതാണ്​ ഗോൾഡൻ വിസ. ഇത്​ അഞ്ച്​ വർഷത്തേക്ക് സിൽവർ വിസയായും അനുവദിക്കുന്നുണ്ട്​. കലാവധി കഴിഞ്ഞാൽ സ്വയം പുതുക്കുന്ന സംവിധാനവും ഇതിനുണ്ട്​.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News