180 ദിവസം നീളുന്ന ബഹിരാകാശ ദൗത്യവുമായി യു.എ.ഇ
Update: 2022-04-29 11:40 GMT
180 ദിവസം നീളുന്ന ബഹിരാകാശ ദൗത്യത്തിന് തയാറാറെടക്കുകയാണ് യു.എ.ഇ.
ആദ്യമായി ഒരു അറബ് ബഹിരാകാശ യാത്രികനെ ദീര്‍ഘകാല ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് അയക്കാന്‍ യു.എ.ഇ കരാര്‍ ഒപ്പിട്ടതായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് അറിയിച്ചത്.
ഇതോടെ 180 ദിവസം നീളുന്ന ബഹിരാകാശ ദൗത്യത്തിന് ആളെ അയക്കുന്ന ലോകത്തെ പതിനൊന്നാമത്തെ രാജ്യമെന്ന പദവിയും യു.എ.ഇ സ്വന്തമാക്കും.