ദുബൈ എക്​സ്​പോ വൻവിജയമെന്ന്​ യു.എ.ഇ നേതൃത്വം

ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ബിൻ റാശിദ്​ആൽ മക്​തൂമും അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ബിൻ സായിദ്​ ആൽ നെഹ്​യാനും കൂടിക്കാഴ്ച നടത്തി

Update: 2022-04-26 19:02 GMT
Advertising

യു.എ.ഇ വൈസ് ​പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​മുഹമ്മദ്​ബിൻ റാശിദ്​ആൽ മക്​തൂമുംഅബൂദബി കിരീടാവകാശിയും യു.എ.ഇസായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ബിൻ സായിദ്​ ആൽ നെഹ്​യാനും ദുബൈ അൽ മർമൂമിൽ കൂടിക്കാഴ്ചനടത്തി.

ആഗോള സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ​നൂതന ആശയങ്ങൾ പങ്കിടാൻ രാജ്യങ്ങളെയുംസ്ഥാപനങ്ങളെയും ഒരുമിപ്പിക്കുന്നതിൽ എക്സ്​പോ 2020 ദുബൈ വിജയിച്ചത് ​ഇരുവരും പങ്കുവെച്ചു. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ്​മൂലം ലോകമെമ്പാടും പ്രതിസന്ധികൾ നേരിട്ടപ്പോഴും വിവിധ ആഗോള സൂചികകളിൽ ഉയർന്ന റാങ്കിങ്​നേടാൻ യു.എ.ഇക്ക്​സാധിച്ചതും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.

യു.എ.ഇയുടെ അടുത്ത അമ്പത്​വർഷത്തേക്കുള്ള പദ്ധതികളുടെ വളർച്ചയും വിവിധ വികസന പദ്ധതികളുടെ മുന്നേറ്റവും വിലയിരുത്തുകയും ചെയ്തു. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​കൗൺസിൽ ചെയർമാനുമായ ശൈഖ്​ഹംദാൻ ബിൻ മുഹമ്മദ്​ബിൻ റാശിദ്​ആൽ മക്​തൂം, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ആൽ നഹ്​യാൻ, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ്​അഹമ്മദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂംതുടങ്ങി പ്രമുഖരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News