അബുദാബിയിലെ പ്രധാനപാതയില്‍ പുതിയ വേഗപരിധി നിശ്ചയിച്ചു
ഡിസംബര്‍ 30 മുതല്‍ പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരും
Update: 2021-12-29 08:53 GMT
അബുദാബി: സുപ്രധാന പാതകളിലൊന്നായ അബുദാബി-അല്‍ ഐന്‍ റോഡിന്റെ ഒരു വശത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചതായി അബുദാബി ട്രാന്‍സപോര്‍ട്ട് അതോറിറ്റി അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്ററായാണ് വേഗപരിതി പരിമിതപ്പെടുത്തിയിരിക്കുന്നത്.
ഈ പാതയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍ മഫ്റഖ് പാലത്തിനും ബനിയാസ് പാലത്തിനും ഇടയിലുള്ള ദൂരത്തിലാണ് വേഗപരിധി ബാധകമാകുകയെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍(ഐടിസി) അറിയിച്ചു.
ഡിസംബര്‍ 30, വ്യാഴാഴ്ച മുതല്‍ 2022 ഏപ്രില്‍ വരെ ഈ ഭാഗത്തെ വേഗത പരിധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ തന്നെയായിരിക്കും. എല്ലാവരോടും ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കാനും ഐടിസി അഭ്യര്‍ത്ഥിച്ചു.