തുർക്കിക്ക്​ യു.എ.ഇ സാന്ത്വനം വീണ്ടും: രണ്ടാമത്​ ഫീൽഡ് ​ആശുപത്രി തുറന്നു

50 പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രി നേരത്തെ യു.എ.ഇ തുറന്നിരുന്നു

Update: 2023-02-19 19:22 GMT
Advertising

ഭൂകമ്പം ദുരിതം വിതച്ച തുർക്കിയയിൽ യു.എ.ഇ വീണ്ടും ഫീൽഡ്​ ആശുപത്രി തുറന്നു. ഹത്തായയിലെ റെയ്​ഹൻലിയിലാണ്​ശൈഖ്​മുഹമ്മദ്​ബിൻ സായിദ്​ഫീൽഡ്​ആശുപത്രി തുറന്നത്​. 200 പേർക്ക്​കിടത്തിച്ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്

50 പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രി നേരത്തെ യു.എ.ഇ തുറന്നിരുന്നു. ഇതിന്​പിന്നാലെയാണ്​ കൂടുതൽ വലിയ ആശുപത്രി തുറന്നത്​. പുതിയ ആശുപത്രിയിൽ 20 ഐ.സി.യു ബെഡുകളുണ്ട്​. രണ്ട്​ ഓപറേഷൻ റൂമും ഐ.സിയുവും ഉണ്ട്​. ഒരു ലബോറട്ടറയും ഫാർമസിയും ആശുപത്രിയോട് ​ചേർന്ന് ​പ്രവർത്തിക്കുന്നു. ദുരന്തത്തിനിരയായ നിരവധി പേരാണ്​ ഇവിടേക്ക്​ചികിത്സ തേടിയെത്തുന്നത്​. പരിക്കേറ്റവർക്ക് ​പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും തുടർ ചികിത്സക്കായി ആശുപത്രികൾ തേടി അലയുന്ന അവസ്ഥയുണ്ട്​. ഇവർക്ക് ​സാന്ത്വനമായി മാറുകയാണ് ​​യു.എ.ഇയുടെ ഫീൽഡ് ​ആശുപത്രി.

Full View

തുർക്കിയിലെ യു.എ.ഇ അംബാസഡർ സഈദ്​ താനി ഹരബ് ​അദ്ദാഹിരി, മെഡിക്കൽ സർവീസ്​കമാൻഡർ ഡോ. സർഹാൻ അൽ നിയാദി എന്നിവരുടെ സാന്നിധ്യത്തിലാണ്​ ആശുപത്രി തുറന്നത്​. അഞ്ച്​ ദിവസം കൊണ്ടാണ് ​ഹോസ്പിറ്റൽ പൂർത്തിയാക്കിയത്​. തുർക്കിയയിലെയും സിറിയയിലെയും ദുരന്ത ബാധിതർക്ക്​സ്വാന്തനമേകാൻ യു.എ.ഇപ്രഖ്യാപിച്ച ഓപറേഷൻ ഗാലൻഡ്​നൈറ്റ്​-2വിന്‍റെ ഭാഗാമായണ് ​ഫീൽഡ് ​ആശുപത്രി തുറന്നത്​. കഴിഞ്ഞ 13നായിരുന്നു ​ഗാസിയാന്‍റപ്പിൽ ആദ്യ ഫീൽഡ്​ ആശുപത്രി തുറന്നത്​. വിദഗ്ദരായ സ്വദേശി മെഡിക്കൽ സംഘമാണ് ​ഇവിടെ പ്രവർത്തിക്കുന്നത്​.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News