ഒട്ടകങ്ങളെ കുറിച്ച് ഡോക്യുമെന്റ്‌റി ഒരുക്കി യുഎഇ; തനത്‌ സംസ്കാരവും ഒട്ടകയോട്ടവും പ്രമേയം

ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്

Update: 2022-12-28 18:48 GMT
Advertising

അറബ് സംസ്‌കൃതിയുമായി ഇണങ്ങി ചേർന്ന ഒട്ടകങ്ങളെ കുറിച്ച് ഡോക്യുമെന്റ്‌റി ഒരുക്കി യുഎഇ. പുരോഗതിയുടെ പുതിയ ഘട്ടത്തിലും അറബ് നാടിന്റെ അവിഭാജ്യ ഘടകമാണ് ഒട്ടകങ്ങൾ. ലോകത്തിന് ഒട്ടകജീവിതത്തെ പരിചയപ്പെടുത്താനും ഡോക്യുമെൻററി സഹായകമാകും.

യുഎഇയിലെ ഒട്ടകയോട്ട മത്സരവും ചരിത്രവും ഒപ്പം യു.എ.ഇ സംസ്കാരവും അവതരിപ്പിക്കുകയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി. ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ഒട്ടക ഓട്ട മത്സരത്തിന്റെ അന്താരാഷ്ട്ര നിലവാരവും വരച്ചുകാട്ടുന്നുണ്ട് ഡോക്യൂമെന്ററിയിൽ.

മരുഭൂമിയിലെ ഒട്ടകയോട്ടത്തിന്റെ രഹസ്യങ്ങളിലേക്കു കൂടി വെളിച്ചം വീശുന്നതാണ് ഡോക്യൂമെന്ററി.മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിലെ പരിമിതികളും ഡോക്യൂമെന്ററി ചർച്ച ചെയ്യുന്നുണ്ട്

ഒട്ടകങ്ങളോടുള്ള യു.എ.ഇ സമൂഹത്തിന്റെ ബന്ധവും സ്‌നേഹവും എത്രമാത്രം അഗാധമാണെന്ന് അവതരിപ്പിക്കാനും ഡോക്യുമെൻററി ശിൽപികൾ മനസ് വെച്ചിട്ടുണ്ട്. യു എ ഇ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' നിർമ്മിച്ച ഡോക്യുമെന്ററി പരമ്പരയുടെ ഭാഗം കൂടിയാണിത്.

Full View

ഒട്ടക പരിശീലകർ, സ്‌പോർട്‌സ് കമന്റേറ്റർമാർ, ജനിതകശാസ്ത്രജ്ഞർ, പോഷകാഹാര വിദഗ്ധർ,ഒട്ടക പ്രേമികൾ എന്നിവരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഡോക്യൂമെന്ററി നിർമാണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News