യു എ ഇയിലെ ബലിമാംസം സിറിയയിലെ ഭൂകമ്പ ബാധിതർക്ക്; ഒരു ലക്ഷത്തോളം പേർക്ക് ഇറച്ചി എത്തിക്കും
റെഡ് ക്രസന്റിന്റെ സഹകരണത്തോടെയാണ് ഇറച്ചി, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നത്.
ദുബൈ: ബലി പെരുന്നാളിന് യു എ ഇയിൽ അറുത്ത മൃഗങ്ങളുടെ ഇറച്ചി ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്ന സിറിയയിലെ ജനങ്ങൾക്ക് എത്തിക്കും. റെഡ് ക്രസന്റിന്റെ സഹകരണത്തോടെയാണ് ഇറച്ചി, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നത്.
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യു എ ഇ പ്രഖ്യാപിച്ച് ഓപറേഷൻ ഗാലന്റ് നൈറ്റ് പദ്ധതിയുടെ തുടർച്ചയായാണ് ബലിമാസം സിറിയയിലെ ദുരിതബാധിതർക്ക് എത്തിക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം 2000 പോർഷൻ ഇറച്ചി ഒരു ലക്ഷത്തോളം പേർക്ക് എത്തിക്കാനാണ് പദ്ധതി.
ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച അലപ്പോ, ലതാക്കിയ, ഹമ എന്നീ മേഖലകളിൽ 500 പോർഷൻ വീതം ഇറച്ചി വിതരണം ചെയ്തത്തായി സിറിയിലെ എമിറേറ്റ്സ് റെഡ്ക്രസന്റ് തലവൻ മുഹമ്മദ് ഖാമിസ് അൽ കാബി പറഞ്ഞു. പെരുന്നാളിന് 40,000 പേർക്ക് തുണിത്തരങ്ങളും ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഇ.ആർ.സി വിതരണം ചെയ്തിരുന്നു.