യു.എ.ഇ സ്‌കൂൾ ആൻറ് നഴ്‌സറി ഷോ ആരംഭിച്ചു
മേള ഞായറാഴ്ച രാത്രി വരെ തുടരും
ഷാർജ: യു.എ.ഇ.യിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന യു.എ.ഇ.സ്‌കൂൾസ് ആൻഡ് നേഴ്‌സറി ഷോ ആരംഭിച്ചു. ഷാർജ എക്‌സ്‌പോ സെന്ററിലാണ് മേള നടക്കുന്നത്. പുതിയ വിദ്യാഭ്യാസ രീതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോവധവത്കരിക്കുകയാണ് മേളയുടെ ലക്ഷ്യം.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ഷാർജ എക്‌സ്‌പോ സെന്ററാണ് യു.എ.ഇ.സ്‌കൂൾസ് ആൻഡ് നേഴ്‌സറി ഷോ സംഘടിപ്പിക്കുന്നത്.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇന്ഡസ്റ്ററി, സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുൽ റഹ്മാൻ ബുഖാദിർ, ഷാർജ എജ്യുക്കേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് അഹമ്മദ് അൽ മുല്ല, എസ് പി ഇഎ ഡയറക്ടർ അലി അൽ ഹൊസാനി എന്നിവർ മേള ഉദ്ഘാടനം ചെയ്തു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്താനും വിദ്യാഭ്യാസ രീതികളെക്കുറിച്ച് അറിവ് നേടാനും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മൂന്നു മുതൽ രാത്രി ഒൻപത് മണി വരെ പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാം. ഷാർജ എമിറേറ്റിലെ വിദ്യാഭ്യാസ വികസനത്തിന് ഉതകുന്ന നൂതനവും പ്രത്യേകവുമായ പ്രദർശനങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് വലീദ് അബ്ദുറഹ്മാൻ ബുഖാതിർ പറഞ്ഞു.
കുട്ടികൾക്കായി വിവിധ വിനോദ വിജ്ഞാന പരിപാടികളും മേളയോടനുബന്ധിച്ചു നടക്കും. പെയിന്റിംഗ് വർക്ക് ഷോപ്പുകൾ, വിദ്യാഭ്യാസ ഗെയിമുകൾ എന്നിവ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഷാർജയിലെ എക്സ്പോ സെന്ററിൽ ഇതാദ്യമായാണ് യുഎഇസ്‌കൂൾ ആൻഡ് നഴ്സറി ഷോ അരങ്ങേറുന്നത്. മേള ഞായറാഴ്ച രാത്രി വരെ തുടരും.
UAE School and Nursery Show has started