യുക്രൈനിയന്‍ അഭയാര്‍ഥികള്‍ക്കായി 52 മെട്രിക് ടണ്‍ ഭക്ഷണസാധനങ്ങളുമായി യു.എ.ഇയുടെ വിമാനം പുറപ്പെട്ടു

Update: 2022-06-30 09:26 GMT
Advertising

ബള്‍ഗേറിയയിലുള്ള യുക്രൈനിയന്‍ അഭയാര്‍ഥികള്‍ക്കായി 52 മെട്രിക് ടണ്‍ ഭക്ഷണസാധനങ്ങളുമായി യു.എ.ഇ വിമാനം അയച്ചു. 90,000ത്തിലധികം യുക്രൈനിയന്‍ അഭയാര്‍ഥികള്‍ക്കാണ് ഈ സഹായമെത്തുക.




 


അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്റ് ഇബ്രാഹിം അല്‍ ഹാഷിമിയും ബള്‍ഗേറിയന്‍ വിദേശകാര്യ മന്ത്രി തിയോഡോറ ജെന്‍ചോവ്സ്‌കയും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായാണ് സഹായങ്ങളുമായി വിമാനമയക്കാന്‍ തീരുമാനിച്ചത്. യുക്രൈനിയന്‍ അഭയാര്‍ഥികളെ സഹായിക്കാനായി യു.എ.ഇയുടെ ഭാഗത്തുനിന്ന് നിരന്തരമായി ശ്രമങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ബള്‍ഗേറിയയിലെ യു.എ.ഇ അംബാസഡര്‍ സുല്‍ത്താന്‍ അല്‍ കൈത്തൂബ്, മാനുഷിക-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യു.എ.ഇ നടത്തുന്ന സജീവ താല്‍പര്യത്തേയും ശ്രമങ്ങളേയും എടുത്ത് പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ മറ്റു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനുള്ള യു.എ.ഇയുടെ സന്നദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News