യുഎഇയുടെ 'റാശിദ്​' റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ: ഏപ്രിൽ അവസാനത്തിൽ ചന്ദ്രനിലെത്തും

നേരത്തെ പേടകത്തിൽ നിന്ന്​ ആദ്യ സന്ദേശം പുറത്തു വന്നിരുന്നു

Update: 2023-03-21 19:06 GMT
Advertising

യു.എ.ഇ നിർമിത ചാന്ദ്ര ദൗത്യ പേടകമായ 'റാശിദ് റോവർ' വഹിക്കുന്ന ജപ്പാന്‍റെ 'ഹകുട്ടോ-ആർ മിഷൻ-1' ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ആസൂത്രണം ചെയ്തത്​പോലെ എല്ലാ പ്രവർത്തനങ്ങളും പൂർണമായും വിജയകരമായിരുന്നെന്ന് ​ഹകുട്ടോ-ആർ ഉടമകളായ ഐസ്​പേസ്​അറിയിച്ചു.

കടമ്പകൾ നീങ്ങിയതോടെ അറബ്​ ലോകത്തെ ആദ്യ ചന്ദ്ര ദൗത്യ പേടകമായ യു.എ.ഇയുടെ 'റാശിദ്​' റോവർ അടുത്ത മാസം അവസാനത്തിൽ 'റാശിദ്​' ചന്ദ്രനിൽ എത്തിയേക്കും​. പേടകം ചന്ദ്രന്‍റെ ആദ്യ ഭ്രമണം ചൊവ്വാഴ്ച പൂർത്തിയാക്കി​. ലാൻഡർ ചന്ദ്ര ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിച്ച് ഭ്രമണം ചെയ്യാൻ തുടങ്ങിയത് ​നല്ല സൂചനയാണ്​.

'റാശിദ്​' കഴിഞ്ഞ ഡിസംബർ 11നാണ് യുഎസിലെ ഫ്ലാ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​ നിന്ന് ​ജാപ്പനീസ്​ ലാൻഡറിൽ പറന്നുയർന്നത്​. യു.എ.ഇയുടെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ് ​സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാരാണ്​ പേടകം നിർമിച്ചത്​​. നേരത്തെ പേടകത്തിൽ നിന്ന്​ ആദ്യ സന്ദേശം പുറത്തു വന്നിരുന്നു. ദുബൈ മുൻ ഭരണാധികാരി ശൈഖ്​ റാശിദ് ​ബിൻ സഈദ്​ആൽ മക്​തൂമിന്‍റെ പേരാണ്​ പേടകത്തിന്​ നൽകപ്പെട്ടത്​.

Full View

ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ്​ റോവർ ലക്ഷ്യമിടുന്നത്​. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദൗത്യം വിജയകരമായാൽ യു.എസിനും സോവിയറ്റ്​ യൂണിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി ​പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമാത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക്​സ്വന്തമാകും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News