വാഫി അലുംനി അസോസിയേഷൻ അബൂദബി കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

'ജെൻഡർ ന്യൂട്രാലിറ്റി; അകവും പുറവും' എന്ന വിഷയത്തിൽ ഹാഫിള് സഈദ് അലി വാഫി വിഷയം അവതരിപ്പിച്ചു

Update: 2023-01-06 06:49 GMT
Advertising

വാഫി അലുംനി അസോസിയേഷൻ അബൂദബി കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. പ്രസിഡന്റ് മഹ്മൂദ് വാഫി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിങ് സെക്രട്ടറി ഫുളൈൽ വാഫി, ജനറൽ സെക്രട്ടറി യാസിർ അറഫാത്ത് വാഫി തുടങ്ങിയവർ സംസാരിച്ചു.

'ജെൻഡർ ന്യൂട്രാലിറ്റി: അകവും പുറവും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സഈദ് അലി വാഫി വിഷയം അവതരിപ്പിച്ചു. മുസ്തഫ വാഫി, മുഹമ്മദ് നാഫിഹ് വാഫി ടി.കെ, സാലിഹ് വാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പുതിയ കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് ഷഫീഖ് വാഫി പുത്തനങ്ങാടി(പ്രസിഡന്റ്), ഫുളൈൽ വാഫി, ഹാഫിള് സഈദ് അലി വാഫി(വൈസ് പ്രസിഡന്റുമാർ), ജഅ്ഫർ സ്വാദിഖ് വാഫി നാട്ടുകൽ (ജന. സെക്രട്ടറി), സഈദ് സാഹിൽ വാഫി, യൂനുസ് വാഫി (ജോ. സെക്രട്ടറിമാർ), മുഹമ്മദ് നിഷാദ് വാഫി മമ്പീതി(ട്രഷറർ), മുഹമ്മദ് റിയാസ് വാഫി അലനല്ലൂർ(വർക്കിങ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഓവർസീസ് വാഫി അസോസിയേഷൻ വർക്കിങ് സെക്രട്ടറി മുസ്തഫ വാഫി കാട്ടുമുണ്ട യോഗം നിയന്ത്രിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News