പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അബൂദബിയിൽ അടുത്ത വർഷം ഫെബ്രുവരിയോടെ വിശ്വാസികൾക്കായി തുറന്നു കൊടുക്കും
അബൂദബിയിലും ഇന്ത്യയിലുമായി ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാണ്
അബൂദബിയിൽ നിർമാണം പുരോഗമിക്കുന്ന കൂറ്റൻ ഹൈന്ദവ ക്ഷേത്രം അടുത്ത വർഷം ഫെബ്രുവരിയോടെ വിശ്വാസികൾക്കായി തുറക്കും. തൂണുകളുടെയും മറ്റും നിർമാണം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി തുടരുകയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ ഹൈന്ദവക്ഷേത്രം മികച്ച ടൂറിസ്റ്റ് കേന്ദ്രമായും മാറും.
അബൂദബിയിലും ഇന്ത്യയിലുമായി ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായാണ് മുന്നോട്ടു പോകുന്നത്. നിർമാണ പുരോഗതി നേരിൽ കണ്ട് വിലയിരുത്താൻ യു.എ.ഇ സഹിഷ്ണുത, സഹകരണമന്ത്രി ശൈഖ്‌നഹ്യാൻ മുബാറക് അൽ നഹ്യാൻ ക്ഷേത്രത്തിൽ നേരിട്ടെത്തി. ഉദ്ഘാടന ചടങ്ങ് സംബന്ധിച്ചും മറ്റുംബാപ്സ് ഹിന്ദു മന്ദിർ മേധാവി സ്വാമിബ്രഹ്മവിഹാരിദാസുമായി മന്ത്രി ചർച്ചയും നടത്തി.
മൂല്യങ്ങളും മതസൗഹാർദ്ദവുംസാംസ്‌കാരവും പ്രോൽസാഹിപ്പിക്കാൻ അബൂദബി ക്ഷേത്രം ഗുണംചെയ്യുമെന്ന് ശൈഖ്‌നഹ്യാൻ വിലയിരുത്തി. പിരമിഡുകൾക്കു സമാനം ലോകത്തെ മറ്റൊരു അദ്ഭുതം തന്നെയായിരിക്കും അബൂദബിക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞുഅബൂമുറൈഖയിലെ 27 ഏക്കർ ഭൂമിയിലാണ് പരമ്പരാഗത രീതിയിലുള്ള ക്ഷേത്രം ഉയരുന്നത്.
ക്ഷേത്രനിർമാണത്തിന് ഭൂമിസമ്മാനിച്ച യുഎ.ഇ ഭരണകൂടത്തിന് സ്വാമിബ്രഹ്മവിഹാരിദാസ് നന്ദി പറഞ്ഞു.
യു.എ.ഇയിലെ എമിറേറ്റുകളെ പ്രതീകരിക്കുമാറ് സപ്ത ഗോപുരങ്ങളായാണ് ക്ഷേത്രനിർമാണം. തൂണുകളും വിഗ്രഹങ്ങളുമൊക്കെ ഇന്ത്യയിൽ നിന്നാണ് കൊത്തുപണികൾ ചെയ്തുഅബൂദബിയിലേക്ക് കൊണ്ടുവരിക.യുഎഇയിലെ ഒമാൻ അംബാസഡർ ഡോ. അഹമ്മദ് ബിൻ ഹിലാൽ അൽബുസൈദിയും സന്നിഹിതനായിരുന്നു.