ഇന്ത്യൻ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്‌ളൈ ദുബൈ

ഇന്ത്യയ്ക്കു പുറമെ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽനിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചു

Update: 2021-08-06 09:06 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്കുമുന്‍പില്‍ വാതിലടച്ച് ഫ്‌ളൈ ദുബൈ. ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയ്ക്കു പുറമെ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽനിന്നും നാട്ടുകാര്‍ക്കു വേണ്ടിയുള്ള സർവീസ് നിർത്തിവച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചു. അതേസമയം, ട്രാൻസിറ്റ് യാത്രക്കാരെ സ്വീകരിക്കും.

മാസങ്ങൾ നീണ്ട വിലക്കിനുശേഷം കഴിഞ്ഞ ദിവസം ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽനിന്നുള്ളവരുടെ യാത്രാവിലക്കില്‍ യുഎഇ ഇളവ് വരുത്തിയിരുന്നു. യുഎഇ റെസിഡന്റ് വിസയുള്ളവർക്കാണ് യുഎഇ പ്രവേശനം അനുവദിച്ചത്. ഇതിനു പിറകെ യുഎഇ വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഫ്ളൈ ദുബൈ അല്ലാത്ത വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News