മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന 8 പഴങ്ങൾ

നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം മലബന്ധത്തിനുള്ള പരിഹാരമായി പണ്ടുതൊട്ടേ ഉപയോഗിച്ചിരുന്നു

Update: 2023-07-17 06:58 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നമാണ് മലബന്ധം. ഇത് നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുക മാത്രമല്ല, വയറുവേദന, മറ്റ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. മലവിസർജനം ക്രമമായില്ലെങ്കിൽ മലബന്ധം സംഭവിക്കുന്നു.അനുചിതമായ ഭക്ഷണക്രമം, ക്രമരഹിതമായ ഭക്ഷണ സമയം, ഉദാസീനമായ ജീവിതശൈലി, അസ്വസ്ഥമായ ഉറക്കം, സമ്മർദ്ദം തുടങ്ങി നിരവധി ഘടകങ്ങള്‍ നേരിട്ടോ അല്ലാതെയോ മലബന്ധത്തിനു കാരണമാകും. മലബന്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പഴങ്ങളാണ്.

1. വാഴപ്പഴം

നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം മലബന്ധത്തിനുള്ള പരിഹാരമായി പണ്ടുതൊട്ടേ ഉപയോഗിച്ചിരുന്നു. പഴുത്ത വാഴപ്പഴം കുടൽ സിൻഡ്രോം മെച്ചപ്പെടുത്തുകയും ചെറുകുടലിൽ മൈക്രോവില്ലി നന്നായി പ്രവർത്തിക്കാൻ അനുവദിക്കുകയും ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.വാഴപ്പഴം പാകമായെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പഴുക്കാത്ത വാഴപ്പഴത്തിൽ ഉയർന്ന പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്. മലബന്ധത്തെക്കാൾ വയറിളക്കമുള്ളവര്‍ക്ക് ഇതു നല്ലതാണ്.

2.ഓറഞ്ച്

നാരുകളുടെയും വിറ്റാമിൻ സിയുടെയും ഓറഞ്ച്. ജ്യൂസിനെക്കാള്‍ വെറുതെ കഴിക്കുന്നതാണ് നല്ലത്. ഓറഞ്ചിലെ നരിൻജെനിൻ (ഒരു ഫ്ലേവനോയ്‌ഡ്) എന്ന സംയുക്തത്തിന്‍റെ സാന്നിധ്യം മലബന്ധം ഇല്ലാതാക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

3.കിവി

വിറ്റാമിന്‍ സിയുടെ ഉറവിടമാണ് കിവിയും. കിവികളിൽ കാണപ്പെടുന്ന ആക്ടിനിഡിൻ എന്ന എൻസൈം മലബന്ധം ശമിപ്പിക്കും.

4. പിയര്‍

പിയേഴ്സിൽ നാരുകൾ മാത്രമല്ല ഫ്രക്ടോസും സോർബിറ്റോളും അടങ്ങിയിട്ടുണ്ട്. ഇത് പോഷകസമ്പുഷ്ടമായ ഫലമുണ്ടാക്കുകയും വയറുവേദനയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും.മലവിസർജ്ജനം സുഗമമാക്കാന്‍ സോർബിറ്റോള്‍ സഹായിക്കുന്നു.

5.ആപ്പിള്‍

മലബന്ധവും വയറിളക്കവും ഒഴിവാക്കാൻ ആപ്പിൾ സഹായിക്കും. ആപ്പിള്‍ തൊലിയോടു കൂടി കഴിക്കുന്നതാണ് നല്ലത്. ഈ പുറം ഭാഗമാണ് മലവിസര്‍ജനത്തെ സുഗമമാക്കുന്നത്.

6.പപ്പായ

വെള്ളവും നാരുകളും കൊണ്ട് സമ്പുഷ്ടമായ കലോറി കുറഞ്ഞ പഴമാണ് പപ്പായ.മലവിസർജ്ജനം ക്രമമാക്കാന്‍ ഇതു സഹായിക്കുന്നു. ദഹനത്തെ സഹായിക്കുന്ന എൻസൈമായ പപ്പെയ്‌നും ഇതിൽ അടങ്ങിയിട്ടുണ്ട്. മറ്റു ഭക്ഷണങ്ങളുമായി കൂട്ടിക്കലര്‍ത്തി കഴിക്കുന്നത് ഒഴിവാക്കണം.

7.അത്തിപ്പഴം

അത്തിപ്പഴം നാരുകളുടെ ഒരു അത്ഭുതകരമായ ഉറവിടമാണ്. ഇത് മലബന്ധത്തെ തടയുന്നു. അവയിൽ ഫിസിൻ എന്ന എൻസൈമും അടങ്ങിയിട്ടുണ്ട്.

8. ഉണങ്ങിയ പ്ലം

ഉണങ്ങിയ പ്ലം കഴിക്കുന്നത് മലബന്ധത്തെ തടയും. ഇതില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. സോർബിറ്റോൾ അടങ്ങിയിട്ടുള്ളതില്‍ മലവിസര്‍ജനം സുഗമമാക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News