ക്യാൻസറിന് കാരണമാകുന്ന രാസവസ്തു; ഡോവ് അടക്കമുള്ള ഡ്രൈ ഷാമ്പൂകള്‍ തിരിച്ച് വിളിച്ച് യൂണിലിവർ
അർബുദത്തിന് കാരണമാകുന്ന ബെൻസീൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നത് ഈ ഷാമ്പുകളെ വിപണയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ യൂണിലിവര്‍ തീരുമാനിച്ചത്.
ന്യൂയോർക്ക്: ഡോവ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ തിരിച്ചുവിളിവ് നിർമാതാക്കളായ യൂണിലിവർ. കാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിരിക്കുന്നു എന്ന അമേരിക്കയിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രമൂഖ കമ്പനികളുടെ ഷാമ്പൂകള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്. ഒക്‌ടോബർ 18-ന് ന്യൂജേഴ്‌സി ആസ്ഥാനമായുള്ള യൂണിലിവർ ഡോവ്, നെക്‌ക്സസ്, സുവേവ് എന്നിവയുൾപ്പെടെ ഒന്നിലധികം ഡ്രൈ ഷാംപൂ ബ്രാൻഡുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. അർബുദത്തിന് കാരണമാകുന്ന ബെൻസീൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നത് ഈ ഷാമ്പുകളെ വിപണയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ യൂണിലിവര്‍ തീരുമാനിച്ചത്.
ഉൽപ്പന്നത്തിൽ അടങ്ങിയിരിക്കുന്ന ബെൻസീൻറെ അളവ് കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വാങ്ങിയ ആളുകളോട് അവ ഉപയോഗിക്കുന്നത് നിർത്തുകയോ വാങ്ങിയ കടയിലേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. എയറോസോൾ പ്രൊപ്പല്ലന്‍റ് ഉറവിടമായി തിരിച്ചറിഞ്ഞ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രശ്നം കണ്ടെത്തിയതെന്ന് യൂണിലിവർ സ്ഥിരീകരിച്ചു. പ്രശ്‌നം പരിഹരിക്കാൻ തങ്ങളുടെ പ്രൊപ്പല്ലന്റ് വിതരണക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും യൂണിലിവർ പറഞ്ഞു.
ഉയർന്ന അളവിൽ ബെൻസീൻ എക്സ്പോഷർ ചെയ്യുന്നത് മയക്കം, തലകറക്കം, തലവേദന, വിറയൽ, ആശയക്കുഴപ്പം തുടങ്ങിയവയിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകി.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ നിന്ന് നീക്കം ചെയ്യാൻ ചില്ലറ വ്യാപാരികൾക്ക് ഇതിനകം അറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതലായാണ് ഈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുടെ റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു.