ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറയ്ക്കാം; രണ്ടേ രണ്ട് വഴികളിലൂടെ

ചിലര്‍ വിദഗ്ധരുടെ അഭിപ്രായം തേടി ഡയറ്റുകളും മറ്റും സ്വീകരിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വയം വഴികള്‍ കണ്ടെത്തും. ഇത് പലപ്പോഴും ആരോഗ്യത്തെ മോശമായി ബാധിക്കും

Update: 2021-10-28 08:04 GMT
Editor : Nisri MK | By : Web Desk
Advertising

തടി കുറയ്ക്കാന്‍ നെട്ടോട്ടമോടുന്നവരാണ് നമ്മള്‍ മലയാളികള്‍. പല മാര്‍ഗങ്ങളും ഇതിനായി നമ്മള്‍ പയറ്റി നോക്കാറുണ്ട്. ചിലര്‍ വിദഗ്ധരുടെ അഭിപ്രായം തേടി ഡയറ്റുകളും മറ്റും സ്വീകരിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വയം വഴികള്‍ കണ്ടെത്തും. ഇത് പലപ്പോഴും ആരോഗ്യത്തെ മോശമായി ബാധിക്കും. ചിലര്‍ കഠിനമായ ഡയറ്റുകള്‍ എടുത്ത് അപകടത്തില്‍ ചെന്നു ചാടും.



എന്നാല്‍ ഇത്തരം ഡയറ്റുകള്‍ ഇല്ലാതെ അല്‍പം ശ്രദ്ധിച്ചാല്‍ തടി കുറയ്ക്കാന്‍ സാധിക്കും, ഭക്ഷണം കഴിച്ചു കൊണ്ടുതന്നെ. അതിനു പ്രധാനമായും രണ്ട് വഴികളാണുള്ളത്;

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക എന്നതാണ് ആദ്യത്തെ മാര്‍ഗം. വെള്ളം ഏതെല്ലാം വഴികളിലൂടെയാണ് വണ്ണം കുറയ്ക്കുന്നതെന്ന് നോക്കാം. വിശക്കുമ്പോള്‍ വെള്ളം കുടിച്ചാല്‍ വിശപ്പു കുറയും. അതായത് അമിതാഹാരം കുറയ്ക്കാന്‍ നല്ലൊരു വഴിയാണിത്. ഇതു പോലെ ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പായി വെള്ളം കുടിച്ചാല്‍ ആഹാരത്തിന്‍റെ അളവു കുറയും. 



വ്യായാമം

മറ്റൊരു മാര്‍ഗം വ്യായാമം ചെയ്യലാണ്. തടി കുറയ്ക്കാന്‍ ദിവസം 1 മണിക്കൂര്‍ വ്യായാമം ചെയ്താല്‍ മതിയാകും. ഗ്ലൂക്കോസ് ഗ്ലൈക്കോജന്‍, കൊഴുപ്പ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് ശരീരത്തില്‍ സൂക്ഷിച്ചു വയ്ക്കുന്നത്. വ്യായാമം ചെയ്യുമ്പോള്‍ ആദ്യം ഗ്ലൈക്കോജനും പിന്നീട് കൊഴുപ്പും കത്തിപ്പോകുന്നു.



ഈ രണ്ട് മാര്‍ഗങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തടി കുറയ്ക്കാനാകും. ഈ രണ്ട് പ്രധാന പോയിന്‍റുകള്‍ക്കൊപ്പം ആഹാര നിയന്ത്രണവും പ്രധാനമാണ്. നാരുകള്‍ കൂടുതല്‍ കഴിയ്ക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും. പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുക. മുട്ട, പയര്‍ വര്‍ഗം, പാലുല്‍പന്നങ്ങള്‍, മീന്‍ എന്നിവയെല്ലാം ആരോഗ്യകരമാണ്. ബീന്‍സ്, പയര്‍,നട്‌സ്, സീഡ്‌സ് എന്നിവയെല്ലാം പ്രോട്ടീന്‍ ഉള്ളതാണ്. 



ഇതു പോലെ ചോറ് മുതലായവ കുറച്ച് പച്ചക്കറികള്‍ കൂടുതല്‍ കഴിക്കാം. രാത്രി ഭക്ഷണം 7 മണിയോടെ കഴിക്കുക. ഭക്ഷണം ദഹിച്ച ശേഷം മാത്രം ഉറങ്ങുക. പ്രാതല്‍ യാതൊരു കാരണവശാലും ഒഴിവാക്കരുത്. ഇത് പ്രധാനമാണ്. അല്ലെങ്കില്‍ ഇതും തടി കൂടാന്‍ കാരണമാകും.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News