ദിവസവും തൈര് കഴിച്ചാല്‍...
എല്ലുകളുടെ ആരോഗ്യത്തിലും തൈര് നിര്‍ണായക പങ്ക് വഹിക്കുന്നു
നിരവധി ഗുണങ്ങളാല്‍ സമ്പന്നമാണ് തൈര്. തൈര് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.ഒരു കപ്പ് തൈര് ദിവസവും കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.ധാരാളം വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളില്‍ മുന്നിലാണ് ഇതെല്ലാം. പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക് എന്നിവയെല്ലാം തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ദഹനം മെച്ചപ്പെടുത്തുതില്‍ അതിന്‍റെ പങ്കാണ്.തൈരിന് കുടല്‍ വീക്കം, ശരീരഭാരം, ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത എന്നിവ കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യത്തിലും തൈര് നിര്‍ണായക പങ്ക് വഹിക്കുന്നു.കാല്‍സ്യം,ഫോസ്ഫറസ് എിവയാല്‍ സമ്പുഷ്ടമാണ്.അസ്ഥികളുടെ ശക്തി വികസിപ്പിക്കുതിനുള്ള അവശ്യഘടകങ്ങള്‍ തൈരില്‍ അടങ്ങിയിരിക്കുന്നു. തൈര് പതിവായി കഴിക്കുന്നത് ഒടിവുകള്‍, സന്ധിവാതം,ഓസ്റ്റിയോപൈറോസിസ് തുടങ്ങിയ അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ തൈര് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും തൈര് എച്ചിഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ ടന്‍ഷനും കുറയ്ക്കുന്നു.
ശരീരഭാരം കുറയ്ക്കാനും തൈര് സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.എല്ലിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. ഇതില്‍ ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ഉറപ്പും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം എല്ലുകള്‍ക്ക് ആരോഗ്യവും ബലവും നല്‍കുന്നു. കുട്ടികള്‍ക്ക് തൈരും പാലും എല്ലാം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.