രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ചിയ വിത്തുകള്‍ എങ്ങനെ ഉപയോഗിക്കാം
അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ചിയവിത്തുകള്‍ സഹായിക്കും
നൂറ്റാണ്ടുകളായി ആരോഗ്യത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് ചിയ വിത്തുകള്‍. ഇവയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. തെക്കേ അമേരിക്കന്‍ ഉല്‍പന്നമായ ചിയ വിത്തുകള്‍ പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. വൈവിധ്യമാർന്ന ഇവ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാവുന്നതുമാണ്. പാകം ചെയ്യാൻ എളുപ്പമായതിനാലും ആരോഗ്യപരമായ ഗുണങ്ങൾ നൽകാനുള്ള കഴിവുള്ളതിനാലും ചിയ വിത്തുകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്. ഓസ്റ്റിയോപതിക് ഫിസിഷ്യൻ ഡോ. ജോസഫ് മെർക്കോള തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉപയോഗിക്കുന്നതിനുള്ള 8 വഴികൾ നിർദ്ദേശിച്ചിട്ടുണ്ട്.
1. ചിയ വിത്ത് പുഡ്ഡിംഗ്
ചിയ വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക, ശേഷം ഇവ മരച്ചീനി പോലെയുള്ള രൂപത്തിലെത്തും. പുഡ്ഡിംഗ് ആക്കുമ്പോള്‍ സുഗന്ധവ്യഞ്ജനങ്ങളും മറ്റും ചേർക്കാവുന്നതാണ്.
2. ടോപ്പിംഗ്സ്
തൈര്, ആപ്പിൾ സോസ്, സ്മൂത്തികൾ തുടങ്ങിയവയിൽ ചിയ ചേർക്കുക.
3. ലഘുഭക്ഷണം
ചിയ വിത്തുകൾ അടങ്ങിയ റെഡിമെയ്ഡ് ലഘുഭക്ഷണങ്ങളുണ്ട്. ഇവയിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിച്ച് വാങ്ങി ഉപയോഗിക്കാവുന്നതാണ്.
4. ചിയ ജാം
നിങ്ങള്‍ക്ക് സ്വന്തമായി ജാം ഉണ്ടാക്കാൻ ചിയ വിത്തുകൾ ചെറു ഫലങ്ങളുമായി യോജിപ്പിക്കുക.
5. ആരോഗ്യകരമായ 'ബ്രെഡിംഗ്'
രുചികരമായ ബ്രെഡ്ക്രംബ് ഉണ്ടാക്കുന്നതിനായി ചിയ വിത്തുകൾ നന്നായി പൊടിച്ച അണ്ടിപ്പരിപ്പും നിങ്ങൾ തിരഞ്ഞെടുത്ത സുഗന്ധവ്യഞ്ജനങ്ങളും യോജിപ്പിക്കുക.
6. ബോഡി സ്ക്രബ്
ചിയ വിത്തുകൾ നിങ്ങളുടെ സൗന്ദര്യ സംരക്ഷണ ദിനചര്യയിൽ ചേർക്കുന്നതിനുള്ള ഒരു എക്സ്ഫോളിയന്റ് ആയി പ്രവർത്തിക്കുന്നു. എല്ലാ ചർമ്മങ്ങൾക്കും ചിയ വിത്തുകളുടെ ജലാംശം, പോഷണം എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. അധിക സെബവും അവശിഷ്ടങ്ങളും നീക്കം ചെയ്യും.
7. വ്യായാമത്തിന് ശേഷം
ചിയ വിത്തുകൾ ശക്തിയും ഓജസ്സും വർദ്ധിപ്പിക്കുന്നതിന് പേരുകേട്ട വിഭവമാണ്, അതിനാൽ അവ നിങ്ങളുടെ വ്യായാമത്തിന് ശേഷമുള്ള പ്രോട്ടീൻ ഷേക്കിൽ ചേർക്കാൻ ശ്രമിക്കുക.
8. ചിയ മുളകൾ
സാലഡുകളിലും സാൻഡ്‌വിച്ചുകളിലും അസംസ്‌കൃതമായി ഉപയോഗിക്കാൻ നിങ്ങൾക്ക് വീട്ടിൽ ചിയ മുളകൾ എളുപ്പത്തിൽ വളർത്താം. ചിയ മുളകൾക്ക് നല്ല രുചിയുണ്ട്, സലാഡുകൾ, സൂപ്പുകൾ, സ്‌പ്രെഡുകൾ, ഡിപ്‌സ്, സാൻഡ്‌വിച്ചുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയിൽ ചേർക്കാവുന്നയാണ്