കൗമാരക്കാരേ, മതിവരുവോളം ഉറങ്ങിക്കോളൂ; പ്രയോജനമുണ്ട്!

ലോക്ക്ഡൗണ്‍മൂലം ദൈനംദിന ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ അവരുടെ ഉറക്കശീലങ്ങളെ പാടേ മാറ്റിയിട്ടുണ്ട്

Update: 2021-09-18 11:07 GMT
Editor : Nisri MK | By : Web Desk
Advertising

കൊവിഡ് കാലത്ത് പലരും നേരിട്ട പ്രശ്‌നമാണ് ഉറക്കക്കുറവ്. ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. എന്നാല്‍ കൗമാരക്കാരില്‍ ഈ മഹാമാരിക്കാലത്ത് മുന്‍പത്തേക്കാള്‍ ഉറക്കം കൂടിയതായി കാനഡയിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.

കൗമാരക്കാരില്‍ ഉറക്കം വര്‍ധിക്കുന്നത് മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും കൊവിഡ് കാലത്തെ നേരിടാന്‍ അവരെ പ്രാപ്തരാക്കുമെന്നും പഠനം പറയുന്നു. ലോക്ക്ഡൗണ്‍മൂലം ദൈനംദിന ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ അവരുടെ ഉറക്കശീലങ്ങളെ പാടേ മാറ്റിയിട്ടുണ്ട്.

'ക്ലാസുകളുടെ സമയം മാറിയതോടെ വിദ്യാര്‍ഥികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യത്തിന് സമയം കിട്ടുന്നുണ്ട്. അതവരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കും'- മക്ഗില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ റിയട്ട് ഗ്രൂബര്‍ പറഞ്ഞു.

കൊവിഡ്മൂലം പല രാജ്യങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഹോം വര്‍ക്കുകള്‍ ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അധികസമയം ലഭിക്കുന്നു. ഉറക്കമിളച്ചുള്ള പഠനത്തിനുള്ള സാധ്യതയും കുറഞ്ഞു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News