കൊളസ്ട്രോൾ കുറക്കാൻ നിലക്കടല

കൊളസ്ട്രോൾ രോഗികൾക്ക് മാത്രമല്ല പ്രമേഹ രോഗികൾക്കും നിലക്കടല കഴിക്കുന്നത് നല്ലതാണ്

Update: 2022-11-07 10:40 GMT
Advertising

മാറിയ ജീവിതശൈലി കാരണം ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന ഒന്നാണ് കൊളസ്ട്രോൾ. മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന കൊളസ്ട്രോളിനെ ഭയക്കേണ്ടതുണ്ട്. കൊളസ്ട്രോൾ രോഗികളുടെ ഭക്ഷണ രീതി ക്രമീകരിക്കേണ്ടതും ആവശ്യമാണ്. ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ട നിലക്കടല കഴിക്കാൻ പറ്റുമോ എന്നത് കൊളസ്ട്രോൾ രോഗികളുടെ ആശങ്കയാണ്. ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളവർ നിലക്കടല കഴിക്കുന്നത് ആരോഗ്യകരമാണോ? , നിലക്കടല ദിവസവും കഴിക്കാമോ? എന്നിങ്ങനെ നിരവധി സംശയങ്ങളുണ്ട്.  നിലക്കടല ആരോഗ്യത്തിന് ഗുണകരമാണെന്നതാണ് അതിനുള്ള ഉത്തരം.

'വിലകുറഞ്ഞ ബദാം' എന്നാണ് നിലക്കടല അറിയപ്പെടുന്നത്. മോണോ-അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ നിലക്കടല ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇങ്ങനെ ഹൃദ്രോഗ സാധ്യതയും കുറയുന്നു. ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് കൂടാൻ അനുവദിക്കാത്ത നിരവധി പോഷകങ്ങൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അമിതവണ്ണം കുറക്കാനും നിലക്കടല സഹായിക്കും. വേഗം വിശപ്പകറ്റാൻ കഴിയുന്നതാണിതിന് കാരണം. വിറ്റാമിൻ ഇ, കോപ്പർ, മാംഗനീസ് എന്നിവയുൾപ്പെടെ പ്രോട്ടീനുകളുടെയും നാരുകളുടെയും  ഉറവിടമാണ് നിലക്കടല.

കൊളസ്ട്രോൾ രോഗികൾക്ക് മാത്രമല്ല പ്രമേഹ രോഗികൾക്കും നിലക്കടല കഴിക്കുന്നത് നല്ലതാണ്. പ്രമേഹമുള്ളവർ ആഴ്ചയിൽ അഞ്ച് തവണയെങ്കിലും നിലക്കടല കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത, രക്തസമ്മർദ്ദം എന്നിവ ഒരു പരിധി വരെ കുറക്കാൻ നിലക്കടല കഴിക്കുന്നതിലൂടെ സാധിക്കും.

നിലക്കടല കഴിക്കുന്നതിന്റെ ഗുണങ്ങൾ

. നിലക്കടലയിലെ ആന്റി ഓക്‌സിഡന്റുകൾ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്

. പ്രമേഹ സാധ്യത കുറയ്ക്കുന്നു.

. കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു

. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

. അമിതവണ്ണം കുറക്കാൻ സഹായിക്കും

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News