108 കിലോ ഭാരം കുറയ്ക്കാൻ ആനന്ദ് അംബാനിയെ സഹായിച്ചത് ഈ ഫിറ്റ്‌നസ് ട്രെയിനർ; വമ്പൻ ഫീസ്

ട്രെയിനർ 18 മാസത്തിലേറെ കാലം ആനന്ദിന് കൃത്യമായ വ്യായാമവും ഭക്ഷണ ക്രമവും നിർദേശിച്ച് കൂടെ നിൽക്കുകയായിരുന്നു

Update: 2024-02-24 12:40 GMT
This fitness trainer helped Anand Ambani lose 108 kg
AddThis Website Tools
Advertising

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകനായ ആനന്ദ് അംബാനി ഈ വർഷം രാധിക മെർച്ചൻറിനെ വിവാഹം കഴിക്കാൻ പോകുകയാണ്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ഗുജറാത്തിലെ ജാംനഗറിലാണ് പ്രീ വെഡ്ഡിംഗ് ആഘോഷം നടക്കുക. വൻ ശരീര ഭാരം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് ആനന്ദ്. എന്നാൽ മാസങ്ങൾക്കുള്ളിൽ 108 കിലോ ഭാരം കുറച്ച് ഇദ്ദേഹം ശാരീരിക ക്ഷമത മെച്ചപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. മുംബൈയിൽ നിന്നുള്ള വിനോദ് ഛന്നയെന്ന ട്രെയിനറാണ് ഇതിന് ആനന്ദിനെ സഹായിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സെലബ്രിറ്റി ട്രെയിനറാണിദ്ദേഹം. മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ട്രെയിനർ കൂടിയായ വിനോദ് 18 മാസത്തിലേറെ കാലം ആനന്ദിന് കൃത്യമായ വ്യായാമവും ഭക്ഷണ ക്രമവും നിർദേശിച്ച് കൂടെ നിൽക്കുകയായിരുന്നു.

വമ്പൻ തുകയാണ് വിനോദ് സെഷന് ഫീസായി ഈടാക്കുന്നത്. 12 സെഷന് ഒന്നര ലക്ഷം ഇദ്ദേഹം ഈടാക്കുന്നതായാണ് ബിസിനസ് ഇൻസൈഡറിനെ ഉദ്ധരിച്ച് സിയാസത്ത്.കോം റിപ്പോറട്ട് ചെയ്യുന്നത്. ക്ലെയിൻറുകളുടെ വീട്ടിലെത്തി വ്യക്തിഗത പരിശീലനം നൽകുന്നതിന് മൂന്നര മുതൽ അഞ്ച് ലക്ഷം വരെ ഈടാക്കുന്നതായും മറ്റു ചില റിപ്പോർട്ടുകളും പറയുന്നു.

ആനന്ദ് അംബാനിക്കൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ വിനോദ് ഛന്ന വിവരിച്ചത് ഡിഎൻഎ ഇൻഡ്യ.കോം റിപ്പോർട്ട് ചെയ്തു. അമിതഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ആനന്ദ് പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും ജങ്ക് ഫുഡ് ശീലവുമുള്ളതിനാൽ ഇത് എളുപ്പമുള്ള പ്രക്രിയയായിരുന്നില്ലെന്നും വിനോദ് പറഞ്ഞു. ഉയർന്ന പ്രോട്ടീൻ, ഉയർന്ന ഫൈബർ, കുറഞ്ഞ കാർബ് ഭക്ഷണങ്ങൾ ഉൾപ്പെടെ ആനന്ദ് അംബാനിക്കായി പ്രത്യേക ഡയറ്റ് പ്ലാൻ നൽകിയതായി വിനോദ് ഛന്ന പറഞ്ഞു.

കുമാർ മംഗളം ബിർള, അനന്യ ബിർള, ബോളിവുഡ് രംഗത്തെ ജോൺ അബ്രഹാം, ശിൽപ്പ ഷെട്ടി കുന്ദ്ര, ഹർഷ്‌വർധൻ റാണെ, വിവേക് ഒബ്‌റോയി, അർജുൻ റാംപാൽ തുടങ്ങിയവരും വിനോദിന്റെ ഉപദേശം സ്വീകരിക്കുന്നവരാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News