കമഴ്ന്നു കിടന്നാണോ ഉറക്കം! പുറംവേദനയുടെ കാരണം വേറേ തേടേണ്ട

തലയിണ ഉപയോഗിക്കുമ്പോഴും വേണ്ട ശ്രദ്ധ നൽകണം

Update: 2022-12-14 13:05 GMT
Editor : banuisahak | By : Web Desk
Advertising

എല്ലാവർക്കും ഉറങ്ങുന്നതിന് ഓരോ രീതികളുണ്ട്. ഇഷ്ടപ്പെട്ട രീതിയിൽ ഉറങ്ങുമ്പോൾ മാത്രമേ ആ ഉറക്കം ശരിയാവുകയുള്ളൂ. എന്നാൽ, ഈ പ്രിയപ്പെട്ട രീതികൾ നമ്മുടെ ശരീരത്തിന് അത്ര ഇഷ്ടപ്പെടണമെന്നില്ല. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ടെന്ന് കേട്ടിട്ടില്ലേ.. എന്നാൽ, വിചാരിക്കുന്നത് പോലെ ഗുണങ്ങൾ മാത്രമല്ല. ചില ദോഷങ്ങളും ഈ കിടപ്പ് കൊണ്ട് ഉണ്ടാകും. കൂർക്കം വലി കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും കമഴ്ന്നു കിടക്കുന്നത് നല്ലതാണ്. എന്നാൽ, നിങ്ങളുടെ പുറത്തിനും കഴുത്തിനും കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ദോഷം ചെയ്യും. 

ഒരു വ്യക്തിക്ക് ശ്വസിക്കാൻ, ഡയഫ്രം, ആന്റീ കഴ്സറി പേശികൾ തുടങ്ങിയ പ്രാഥമിക പേശികളുടെ ശരിയായ രീതിയിലുള്ള പ്രവർത്തനം അത്യാവശ്യമാണ്. കമഴ്ന്ന് കിടന്ന് ഉറങ്ങുമ്പോൾ ശ്വാസകോശത്തിന് വികസിക്കാൻ മതിയായ ഇടം ലഭിക്കില്ല. ഇത് ഹൈപ്പോപ്ലാസിയയ്ക്ക് കാരണമായേക്കാം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കിയേക്കാം. 

 കമഴ്ന്ന് കിടന്നുറങ്ങുമ്പോൾ വയറിലെ പേശികളുടെയും കഴുത്തിലെയും മറ്റ് അനുബന്ധ പേശികളുടെയും ചലനം പരിമിതപ്പെടുകയാണ് ചെയ്യുന്നത്. ശ്വസനത്തിനുള്ള പ്രാഥമിക പേശിയായ ഡയഫ്രം പോലും ഇത് കാരണം തടസപ്പെടും. ഈ പേശികൾക്ക് വയറിന് മുകളിലൂടെ വഴക്കമുള്ള ചലനങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതാണ് ഇതിന് കാരണം. 

നിങ്ങളുടെ ഭാരം ശരീരത്തിന്റെ മധ്യഭാഗത്തായതിനാൽ കമഴ്ന്നു കിടക്കുമ്പോൾ സമ്മർദ്ദമുണ്ടാകുന്നത് പുറംഭാഗത്തായിരിക്കും. കമഴ്ന്നു കിടന്ന് ഇറങ്ങിയതിന് ശേഷം നടുവേദനയോ കഴുത്തുവേദനയോ പകൽ സമയത്ത് വർധിച്ചുവരുന്നത് ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. പുറകിലെയും കഴുത്തിലെയും പേശികൾക്ക് പകലോ രാത്രിയോ വിശ്രമം ലഭിക്കുന്നില്ല എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 

 എന്നാൽ, നേരെയാണ് കിടന്ന് ഉറങ്ങുന്നതെങ്കിൽ എല്ലാ പേശികളിലും ശരീരഭാരം തുല്യമായി വിതരണം ചെയ്യപ്പെടും. എന്നാൽ, നേരെ കിടന്ന് ഉറങ്ങുന്നതിനേക്കാളും ഇടതുവശം തിരിഞ്ഞുകിടന്ന് ഉറങ്ങുന്നതാണ് ഉത്തമമെന്ന് ഡോക്ടർമാർ പറയുന്നു. ശ്വസനത്തിൽ പ്രധാന പങ്കുവഹിക്കുന്നത് വലത് ശ്വാസകോശമാണ്. ഇടതുവശം ചേർന്നുറങ്ങുമ്പോൾ വലത് ശ്വാസകോശത്തിന്റെ സ്ഥാനം മുകളിലായി വരും. ഇത് ശ്വസനവ്യവസ്ഥക്ക് മികച്ചതാണ്. 

ഗർഭിണികൾ ഈ രീതി പിന്തുടരുന്നത് നല്ലതാണെന്നും ഡോക്ടർമാർ പറയുന്നു. ഉറങ്ങുമ്പോൾ വയറിനടിയിൽ ഒരു തലയിണ ചേർത്തുവെക്കാൻ മറക്കരുത്. ഇത് കുഞ്ഞിനും നല്ലതാണ്. ആരോഗ്യകരമായ രക്തയോട്ടം വർദ്ധിപ്പിക്കുകയും അമ്മയ്ക്കും കുഞ്ഞിനും ഓക്സിജന്റെ അളവ് കൃത്യമായി നിലനിർത്തുകയും ചെയ്യാൻ ഇങ്ങനെ ഉറങ്ങുന്നത് നല്ലതാണെന്ന് 2012-ലെ ഒരു മെഡിക്കൽ പഠനം സൂചിപ്പിക്കുന്നു. 

 സൈനസൈറ്റിസ് അലട്ടുന്ന ഒരാളാണെങ്കിൽ കഴിവതും നേരെയുള്ള കിടപ്പ് ഒഴിവാക്കുക. ഒരു വശം ചേർന്ന് കിടക്കുന്നത് തന്നെയാണ് ഉത്തമം. തലയിണ ഉപയോഗിക്കുമ്പോഴും വേണ്ട ശ്രദ്ധ നൽകണം. നേരെയാണ് കിടന്നുറങ്ങുന്നതെങ്കിൽ ചെറിയ വീതിയുള്ള തലയിണ ഉപയോഗിക്കുക. ഒരു വശം ചേർന്നാണ് ഉറങ്ങുന്നതെങ്കിൽ വീതി കൂടിയ തലയിണ ഉപയോഗിക്കുന്നതാകും നല്ലത്. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News