സ്ത്രീകൾ സൂക്ഷിക്കണം; വൃക്കരോഗങ്ങൾ അറിയാതെ പോകരുത്

പുരുഷന്മാരേക്കാൾ 12 മടങ്ങ് കൂടുതലാണ് സ്ത്രീകൾക്ക് രോഗം വരാനുള്ള സാധ്യത

Update: 2022-03-22 03:43 GMT
Advertising

വൃക്ക സംബന്ധമായ രോഗങ്ങളെ പൊതുവേ നിശബ്ദ കൊലയാളികൾ എന്നാണ് പറയാറ്. കാരണം രോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞു തുടങ്ങുമ്പോഴേക്കും രോഗം മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം. പുരുഷന്മാരേക്കാൾ 12 മടങ്ങ് കൂടുതലാണ് സ്ത്രീകൾക്ക് രോഗം വരാനുള്ള സാധ്യത. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മരണത്തിന്റെ എട്ടാമത്തെ പ്രധാന കാരണം വൃക്കയുടെ പ്രവർത്തനം നിലക്കുന്നതാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കാരണങ്ങൾ


പൊണ്ണത്തടി, പ്രമേഹം,അമിതമായ ഉപ്പിന്റെ ഉപയോഗം, സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപയോഗം, അമിതമായ മദ്യപാനം, ഉയർന്ന രക്തസമ്മർദ്ദം, ക്രമരഹിതമായ ഭക്ഷണം, ചില മരുന്നുകൾ എന്നിവയാണ് വൃക്കയുടെ തകരാരൂകൾ മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് മൂത്രനാളിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്ക് നയിച്ചേക്കാം. ഗർഭാവസ്ഥയിലും പ്രസവസമയത്തുണ്ടാവുന്ന പ്രശ്‌നങ്ങളും ഇത്തരം രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത ഏറെയാണ്. ഗർഭകാലത്തുണ്ടാവുന്ന പ്രശ്‌നങ്ങൾ സ്ത്രീകളുടെ പ്രത്യൂൽപാദന ക്ഷമതയെ തന്നെ ബാധിക്കുന്നതായി കാണാം. ചിലർക്ക് പാരംഭഘട്ടങ്ങളിൽ അറിയാതെ പോവുന്നു. രോഗം മൂർഛിച്ച ശേഷമായിരിക്കും കൂടുതലാളുകൾക്കും രോഗത്തെ കുറിച്ച് മനസിലാവുന്നത്.

പ്രധാന പ്രശ്‌നങ്ങൾ


വൃക്കയുടെ പ്രവർത്തനം നിലയ്ക്കൽ, കാൻസർ, അണുബാധ, കല്ലുകൾ, മൂത്രാശയ അണുബാധ അല്ലെങ്കിൽ മൂത്രാശയ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. ഗർഭകാലത്തുണ്ടാവുന്ന പ്രശ്‌നങ്ങൾ സ്ത്രീകളുടെ പ്രത്യൂൽപാദന ക്ഷമതയെ തന്നെ ബാധിക്കുന്നതായി കാണാം. ചിലർക്ക് പാരംഭഘട്ടങ്ങളിൽ അറിയാതെ പോവുന്നു. രോഗം മൂർഛിച്ച ശേഷമായിരിക്കും കൂടുതലാളുകൾക്കും രോഗത്തെ കുറിച്ച് മനസിലാവുന്നത്.

ലക്ഷണങ്ങൾ


വിശപ്പില്ലായ്മ അനുഭവപ്പെടുക, ഭാരക്കുറവ്, കൂടുതലായും നിരന്തരമായുമുള്ള ഛർദി, പേശി വേദന, ഉറക്കമില്ലായ്മ, പാദങ്ങളിലും കണങ്കാലുകളിലുമുള്ള വീക്കം, എല്ലായിപ്പോഴും ക്ഷീണം അനുഭവപ്പെടുക, മലബന്ധം, രാത്രിയിൽ പതിവായി മൂത്രമൊഴിക്കൽ, ബലഹീനത, ബലഹീനത, ഓക്കാനം, കണ്ണുകൾക്ക് ചുറ്റും വീക്കം ഗുരുതരാവസ്ഥയിൽ മൂത്രത്തിൽ രക്തം, ശ്വാസതടസം തുടങ്ങിയവയാണ് പ്രധാനമായും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളായി കാണുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


. ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിൽ ജലാംശം നില നിർത്തുകയും ചെയ്യുക.

. പൂകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക,

. ദാർഘ നേരം മൂത്രം പിടിച്ചു വെക്കാതിരിക്കുക

. അമിതമായി വേദന സംഹാരി മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക

 . ദിവസവും 7-9 മണിക്കൂർ വരെ ഉറങ്ങുക.

. പൊതു ശൗചാലയങ്ങളുടെ ഉപയോഗം കുറക്കുക.

. പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള രോഗങ്ങൾക്ക് കൃത്യമായ പരിശോധനകൾ നടത്തുക. ആവശ്യമെങ്കിൽ വൈദ്യ സഹായം തേടുക.

. ആരോഗ്യകരമായ ഭാരം നിലനിർത്തുക.

പരിഹാര മാർഗങ്ങൾ


രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് പ്രധാന കാര്യം. ഡോക്ടടറുടെ ഉപദേശ പ്രകാരം കൃത്യമായ ചികിത്സ തേടുന്നത് നല്ലതായിരിക്കും.

വർഷത്തിലൊരിക്കൽ അല്ലെങ്കിൽ ഡോക്ടറുടെ ഉപദേശപ്രകാരം രക്തവും മൂത്രവും പരിശോധന നടത്തണം. സ്വയം മരുന്ന് കഴിക്കരുത്. നിരന്തരമായ ക്ഷീണം, ബലഹീനത അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വേദന തുടങ്ങിയ പ്രശ്നങ്ങൾ അവഗണിക്കരുതെന്നും വിദഗ്ദർ പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News