രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; ഏഴു മാസത്തിനിടെ ഇതാദ്യം

24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Update: 2022-01-07 05:42 GMT
Advertising

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 28 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം.

കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. രാജ്യത്ത് ഇതുവരെ 3.52 കോടി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 4.83 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

കോവിഡ് കേസുകള്‍ കൂടുതല്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 36,265 പേര്‍ക്കാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 20,181 കേസുകളും മുംബൈയിലാണ്. മുംബൈയില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഇന്നലെ 15,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 8ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ ഇത്രയധികം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3007 ആയി. 377 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്- 876 പേര്‍ക്ക്. ഡല്‍ഹിയില്‍ 465 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

രാജ്യത്തെ 14 ജില്ലകളിലെ കോവിഡ് വ്യാപനത്തിൽ കേന്ദ്രസര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. തിരുവനന്തപുരത്തെയും എറണാകുളത്തെയും കോവിഡ് സാഹചര്യം ഗുരുതരമാണെന്നും കേന്ദ്രം വിലയിരുത്തി. ജനുവരി അവസാനത്തോടെ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News