സ്പീക്കറെ കയ്യേറ്റം ചെയ്തു; മഹാരാഷ്ട്രയില്‍ 12 ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍

എം.എല്‍.എമാര്‍ക്കെതിരെ ഉയരുന്നത് തെറ്റായ ആരോപണങ്ങളാണെന്ന് ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് പ്രതികരിച്ചു.

Update: 2021-07-05 10:54 GMT
Advertising

മഹാരാഷ്ട്രയില്‍ 12 ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ഒരു വര്‍ഷം സസ്പെന്‍ഷന്‍. നിയമസഭ സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയും സഭയില്‍ ബഹളം ഉണ്ടാക്കുകയും ചെയ്തതിനാണ് നടപടി. 

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ പരീക്ഷ വിജയിച്ച യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ജോലിക്കുള്ള അഭിമുഖം വൈകുന്നതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ഈ വിഷയം സഭയില്‍ ഉന്നയിച്ചതിനു പിന്നാലെയാണ് വാഗ്വാദവും പ്രശ്നങ്ങളും ആരംഭിച്ചത്. 

അതേസമയം, എം.എല്‍.എമാര്‍ക്കെതിരെ ഉയരുന്നത് തെറ്റായ ആരോപണങ്ങളാണെന്ന് ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് പ്രതികരിച്ചു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ബി.ജെ.പിയില്‍ നിന്ന് ആരും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ഫട്നാവിസ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്കുള്ള സഭാസമ്മേളനം ഇന്നാണ് ആരംഭിച്ചത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News