2013ല്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ നാല് പേര്‍ക്ക് വധശിക്ഷ

എൻ.ഐ.എ കോടതിയാണ് നാലുപേർക്ക് ശിക്ഷവിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പാറ്റ്നയില്‍ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം.

Update: 2021-11-01 12:08 GMT
Editor : rishad | By : Web Desk
Advertising

2013ൽ പട്‌നയിൽ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ വധശിക്ഷ. എൻ.ഐ.എ കോടതിയാണ് നാലുപേർക്ക് ശിക്ഷവിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബിഹാര്‍ തലസ്ഥാനമായ പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം.  

കേസില്‍ പ​​​​​​​ത്തു പേ​​​ർ കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് പ്ര​​​​​​​ത്യേ​​​​​​​ക എ​​​​​​​ൻ​​​​​​​.ഐ.​​​​​​​എ കോ​​​​​​​ട​​​​​​​തി നേരത്തെ വി​​​​​​​ധി​​​​​​​ച്ചിരുന്നു. തെ​​​​​​​ളി​​​​​​​വു​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​ഭാ​​​​​​​വ​​​​​​​ത്തി​​​​​​​ൽ ഒരാളെ പ്ര​​​​​​​ത്യേ​​​​​​​ക എ​​​​​​​ൻ​​​​​​​.ഐ.​​​​​​​എ കോ​​​​​​​ട​​​​​​​തി കുറ്റ വിമുക്തനാക്കുകയായിരുന്നു.

കേ​​​​​​​സി​​​​​​​ൽ പ​​​​​​​തി​​​​​​​നൊ​​​​​​​ന്നു പേ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ എ​​​​​​​ൻ​​​​​​​ഐ​​​​​​​എ കു​​​​​​​റ്റ​​​​​​​പ​​​​​​​ത്രം സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ചിരുന്നു. പ്ര​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലൊ​​​​​​​രാ​​​​​​​ൾ പ്രാ​​​​​​​യ​​​​​​​പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കാ​​​​​​​ത്ത വ്യ​​​​​​​ക്തി​​​​​​​യാ​​​​​​​യ​​​​​​​തി​​​​​​​നാ​​​​​​​ൽ, കേ​​​​​​​സ് ജു​​​​​​​വ​​​​​​​നൈ​​​​​​​ൽ ജ​​​​​​​സ്റ്റീ​​​​​​​സ് ബോ​​​​​​​ർ​​​​​​​ഡി​​​​​​​നു കൈ​​​​​​​മാ​​​​​​​റുകയായിരുന്നു. 

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട് മുമ്പായാണ് പട്‌നയിൽ വിവിധയിടങ്ങളിലായി സ്‌ഫോടന പരമ്പര ഉണ്ടായത്. സ്‌ഫോടനത്തില്‍ ആദ്യം ഒരു മരണമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആറു പേര്‍ മരിക്കുകയായിരുന്നു. മോദിയുടെ റാലി നടക്കുന്ന ഗാന്ധി മൈതാനത്തിന് സമീപത്ത് അഞ്ച് സ്‌ഫോടനങ്ങളുണ്ടായത്. 50ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News