പബ്ജി ഗെയിം കളിക്കുന്നത് വിലക്കി; മകൻ അമ്മയെ വെടിവച്ചു കൊന്നു
മാർച്ച് മാസത്തിൽ പബ്ജി ഗെയിമിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയിരുന്നു
Update: 2022-06-08 03:25 GMT
ലക്‌നൗ: പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തർപ്രദേശിലെ ലക്‌നൗവിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ വെടിവച്ചു കൊന്നു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് മകൻ വെടിവച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതിൽനിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മാർച്ച് മാസത്തിൽ പബ്ജി ഗെയിമിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഏറ്റവും ജനപ്രിയമായ മൊബൈൽ ഗെയിമുകളിലൊന്നാണ് പബ്ജി.
ചൈനീസ് ഗെയിമിങ് കമ്പനിയായ ടാൻസന്റ് ആണ് ഇത് പുറത്തിറക്കിയത്. ഇന്ത്യയിൽ ഗെയിം നിരോധിച്ചിട്ടുണ്ട്. ഇതേ കമ്പനി ബിജിഎംഐ എന്ന ഗെയിമാണ് ഇന്ത്യയിൽ പബ്ജിക്ക് പകരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അനധികൃതമായ മാർഗങ്ങളിലൂടെ പബ്ജി കളിക്കുന്നവർ നിരവധിയാണ്.