ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാലുപേർ മരിച്ചു

തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

Update: 2023-04-20 10:47 GMT
4 killed as Army vehicle catches fire in J&K
AddThis Website Tools
Advertising

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരിച്ചു. പൂഞ്ച് മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നിൽ അട്ടിമറി ശ്രമമുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

സൈനിക വാഹനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതിന് പിന്നാലെ വാഹനം ഒരു അഗ്നിഗോളമായി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. ഉന്നത സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News