‘100 രൂപയുടെ ‘ഇന്ത്യൻ ഹജ് നോട്ട്’വിറ്റുപോയത് അരക്കോടി രൂപക്ക്’

1950-കളിൽ ഇന്ത്യ പുറത്തിറക്കിയ നോട്ടാണിത്

Update: 2025-01-07 07:20 GMT
Advertising

ന്യൂഡൽഹി: ഒരു നൂറ് രൂപ കൊടുത്താൽ അരക്കോടി കിട്ടുമെങ്കിൽ ഞെട്ടില്ലേ. ലണ്ടനിൽ നടന്ന ലേലത്തിൽ ഇന്ത്യൻ നൂറ് രൂപക്ക് കിട്ടിയ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഒരു വ്യത്യാസമു​ണ്ട് ഇപ്പോൾ നമ്മുടെ എല്ലാവരുടെയും കൈയിലിരിക്കുന്ന നൂറ് രൂപ നോട്ടിനല്ല ആ അരക്കോടി ലഭിച്ചത്. 1950-കളിൽ ഇന്ത്യ പുറത്തിറക്കിയ ‘ഹജ് നോട്ട്’എന്ന സീരീസിൽപ്പെടുന്ന നൂറ് രൂപക്കാണ് 56 ലക്ഷം രൂപ ലഭിച്ചത്.

ഹജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്ന് പോകുന്നവർക്ക് ഗൾഫ് രാജ്യങ്ങളിൽ ഉപയോഗിക്കാൻ റിസർവ് ബാങ്ക് പുറത്തിറക്കിയ നോട്ടുകൾ അക്കാലത്തെ സാധാരണ നൂറുരൂപ നോട്ടുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ‘HA’ എന്ന സീരീസിലാണ് ​നോട്ടുകളുടെ നമ്പർ ആരംഭിച്ചിരുന്നത്. ഇന്ത്യൻ കറൻസികളിൽ നിന്ന് നിറത്തിലും രൂപത്തിലുമൊക്കെ മാറ്റമുണ്ടായിരുന്നു. 1970 കളോടെ ഈ നോട്ടുകൾ പുറത്തിറക്കുന്നത് നിർത്തി. അതുകൊണ്ടു​തന്നെ കറൻസികൾ ശേഖരിക്കുന്നവരുടെ കൈയിൽ അപൂർവമായാണ് ഈ നോട്ട് കാണാൻ കഴിയുക. വലിയ വിലനൽകിയാൽ മാത്രമെ ഇന്ന് അത് സ്വന്തമാക്കാൻ കഴിയുകയുള്ളു.

ഇന്ത്യ പുറത്തിറക്കിയതാണെങ്കിലും ഇന്ത്യയിൽ ഇതു ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. സൗദി അറേബ്യയിൽ മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. ലേലത്തിൽ പ​ങ്കെടുത്ത് ആരാണ് ഈ നോട്ട് സ്വന്തമാക്കിയതെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News