യുവ മാധ്യമപ്രവർത്തകൻ അഖ്‌ലാദ് ഖാൻ അന്തരിച്ചു

28 കാരനായ അഖ്‌ലാദ് ഹൃദയാഘാതത്തെ തുടർന്നാണ് ഇന്നലെ രാത്രി മരിച്ചത്

Update: 2022-04-12 05:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉത്തര്‍പ്രദേശ്: യുവ മാധ്യമപ്രവർത്തകൻ അഖ്‌ലാദ് ഖാൻ അന്തരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ 28 കാരനായ അഖ്‌ലാദ് ഹൃദയാഘാതത്തെ തുടർന്നാണ് ഇന്നലെ രാത്രി മരിച്ചത്. വടക്കു കിഴക്കൻ ഡൽഹിയിൽ 2020 ൽ നടന്ന മുസ്‌ലിം വിരുദ്ധ അക്രമങ്ങൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ പുറത്തെത്തിച്ച മാധ്യമപ്രവർത്തകനാണ് അഖ്‍ലാദ് ഖാന്‍.  ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. എന്നാല്‍ മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. 

Full View


 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News