അമ്മയെ കൊലപ്പെടുത്തി, കുട്ടികളില്ലാത്ത മകള്‍ക്ക് നല്‍കാന്‍ കുഞ്ഞിനെ മോഷ്ടിച്ചു; ദമ്പതികളടക്കം നാലു പേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ച രാവിലെയാണ് കെന്ദുഗുരി ബൈലുങ് ഗ്രാമത്തിലെ നിതുമോണി ലുഖുരാഖോൺ എന്ന യുവതിയുടെ മൃതദേഹം ചറൈഡിയോ ജില്ലയിലെ രാജബാരി ടീ എസ്റ്റേറ്റിലെ അഴുക്കുചാലിൽ നിന്നും കണ്ടെടുത്തത്

Update: 2022-12-24 06:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗുവാഹത്തി: അപ്പർ അസമിൽ യുവതിയെ കൊലപ്പെടുത്തി 10 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നാല് പ്രതികളിൽ ദമ്പതികളും അവരുടെ മകനും കൊല്ലപ്പെട്ട യുവതിയുടെ അമ്മയും ഉൾപ്പെടുന്നു.കേസിൽ അറസ്റ്റിലായ ദമ്പതികൾ കുട്ടികളില്ലാത്ത തങ്ങളുടെ മകൾക്ക് കുഞ്ഞിനെ കൈമാറാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് കെന്ദുഗുരി ബൈലുങ് ഗ്രാമത്തിലെ നിതുമോണി ലുഖുരാഖോൺ എന്ന യുവതിയുടെ മൃതദേഹം ചറൈഡിയോ ജില്ലയിലെ രാജബാരി ടീ എസ്റ്റേറ്റിലെ അഴുക്കുചാലിൽ നിന്നും കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ട് സിമലുഗുരിയിലെ മാർക്കറ്റിൽ നിന്നാണ് യുവതിയെ കാണാതായത്.സിമലുഗുരി, ശിവസാഗർ, ചാരൈഡിയോ, ജോർഹട്ട് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനു ശേഷം ജോർഹട്ടിലെ അന്തർ സംസ്ഥാന ബസ് ടെർമിനനില്‍ വച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി.അറസ്റ്റിലായ ദമ്പതികളുടെ മകൾ താമസിക്കുന്ന ഹിമാചൽ പ്രദേശിലേക്ക് കുഞ്ഞിനെ കൊണ്ടുപോകേണ്ടതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.എന്നാൽ, രഹസ്യവിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചൊവ്വാഴ്ച സിമലുഗുരി റെയിൽവേ ജംഗ്ഷനിൽ നിന്ന് തെൻഗാപുഖുരിയിലെ ഹിറാമായ് എന്ന പ്രണാലി ഗൊഗോയ് എന്ന സ്ത്രീയെയും ഭർത്താവ് ബസന്ത ഗൊഗോയിയെയും പിടികൂടി.കേസിൽ പങ്കാളികളായ ദമ്പതികളുടെ മകൻ പ്രശാന്ത ഗൊഗോയിയെയും ഇരയുടെ അമ്മ ബോബി ലുഖുറഖോണിനെയും അടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.

''കുഞ്ഞിനെ ഹിമാചൽ പ്രദേശില്‍ താമസിക്കുന്ന മകള്‍ക്ക് കൈമാറണം എന്ന ഉദ്ദേശ്യത്തോടെയാണ് കുടുംബം നിതുമോണിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ദമ്പതികള്‍ അറസ്റ്റിലാകുമ്പോഴേക്കും അവരുടെ മകൻ കുട്ടിയുമായി ട്രെയിനിൽ കയറിയിട്ടുണ്ടായിരുന്നു. എന്നാൽ ട്രെയിനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്.മകള്‍ക്ക് കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ശിവസാഗർ സീനിയർ പൊലീസ് ഓഫീസർ സുഭ്ജ്യോതി ബോറ പറഞ്ഞു.കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിടുമോണി എതിര്‍ക്കുകയും മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ദമ്പതികള്‍ അവളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. നാല് പ്രതികളെയും പ്രാദേശിക കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News