'ഫിറ്റ്‌നസിനായി നിരോധിത കുത്തിവെപ്പെടുക്കുന്ന താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്'; ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി സെലക്ഷൻ കമ്മിറ്റി ചെയർമാൻ

സഞ്ജു സാംസണെ ടീമിലുൾപ്പെടുത്തിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ വിമർശനമുണ്ടാകുമെന്ന് തങ്ങൾക്ക് അറിയാമെന്നും എന്നാലത് പരിഗണിക്കാറില്ലെന്നും ചേതൻകുമാർ ശർമ

Update: 2023-02-14 19:15 GMT

BCCI's Selection Committee Chairman Chetankumar Sharma caught in hidden camera operation

Advertising

ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻകുമാർ ശർമ. ഒരു ദേശീയ മാധ്യമം നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് ശർമ കുടുങ്ങിയത്. വിവാദമാകുന്ന നിരവധി വെളിപ്പെടുത്തലുകളാണ് അദ്ദേഹം ഈ വീഡിയോയിൽ നടത്തിയത്. നിരോധിത കുത്തിവെപ്പെടുക്കുന്ന താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടെന്ന ഗൗരവതരമായ വെളിപ്പെടുത്തൽ ചേതൻ ശർമ നടത്തി. 80-85 ശതമാനം ഫിറ്റ്‌നസുള്ളവർ കുത്തിവെപ്പെടുത്ത് മത്സരത്തിനിറങ്ങുന്നതായും ടീം ഡോക്ടർമാർക്ക് പുറമേ താരങ്ങൾക്കെല്ലാം പേഴ്‌സണൽ ഡോക്ടർമാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ താരങ്ങൾ കളിക്കുമ്പോൾ നൂറു ശതമാനം ഫിറ്റ്‌നസുള്ള താരങ്ങൾക്കാണ് അവസരം നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുത്തിവെപ്പെടുത്തത് പരിശോധനയിൽ കണ്ടെത്താനാകാത്തതാണ് താരങ്ങളുടെ ആത്മവിശ്വാസത്തിന് കാരണമെന്നും ശർമ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണെ ടീമിലുൾപ്പെടുത്തിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ വിമർശനമുണ്ടാകുമെന്ന് തങ്ങൾക്ക് അറിയാമെന്നും എന്നാലത് പരിഗണിക്കാറില്ലെന്നും സെലക്ടർമാരിൽ മിക്കവരും കെ.എൽ രാഹുലിനെയും ഇഷാൻ കിഷനെയുമാണ് നിർദേശിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രോഹിത് ശർമയും ഹർദിക് പാണ്ഡ്യയും തന്റെ വീട്ടിലെ നിത്യസന്ദർശകരാണെന്നും സെലക്ഷനിൽ സ്വാധീനം ചെലുത്താൻ അവർ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർ തന്നെ അന്തമായി വിശ്വസിക്കുന്നുണ്ടെന്നും ശർമ ചൂണ്ടിക്കാട്ടി.

അതേസമയം, തന്റെ ക്യാപ്റ്റൻസി നഷ്ടപ്പെടാൻ കാരണം മുൻ ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയെന്ന് വിരാട് കോഹ്‌ലി തെറ്റിദ്ധരിച്ചതായും ചേതൻ ശർമ്മ വെളിപ്പെടുത്തി. ഗാംഗുലിക്ക് രോഹിതിനോട് അടുപ്പമില്ലെന്നും എന്നാൽ കോഹ്‌ലിയുടെ സ്ഥാന നഷ്ടത്തിൽ അദ്ദേഹത്തിന് പങ്കില്ലെന്നും പറഞ്ഞു.

BCCI's Selection Committee Chairman Chetankumar Sharma caught in hidden camera operation

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News