സഹപ്രവർത്തകർ മലദ്വാരത്തിലൂടെ വായു പമ്പ് ചെയ്തു; യുവാവിന് ദാരുണാന്ത്യം

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുകൾ തമാശക്ക് റഹ്‌മത്തലിയെ പിടിച്ചുനിർത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു.

Update: 2021-11-26 15:50 GMT
Advertising

സഹപ്രവർത്തകർ മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഈ മാസം 16ന് ഹൂഗ്ലിയിലെ നോർത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. റഹ്‌മത്ത് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 10 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇയാൾ മരിച്ചത്.

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുകൾ തമാശക്ക് റഹ്‌മത്തലിയെ പിടിച്ചുനിർത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആദ്യം ഹൂഗ്ലിയിലെ ചുഞ്ചുര ഇമാംബാര ആശുപത്രിയിൽ കൊണ്ടുപോയ ഇയാളുടെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വായു സമ്മർദം കാരണം ഇയാളുടെ കരളിന്റെ പ്രവർത്തനം പൂർണമായി നിലച്ചെന്ന് ഡോക്ടർമാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News