ഭോപ്പാൽ ആശുപത്രിയിലെ തീപിടിത്തം; പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 12 ആയി
സംഭവത്തിൽ അന്വേഷണം നടത്താൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു
Update: 2021-11-10 12:25 GMT
ഭോപ്പാൽ ആശുപത്രിയിലെ തീപിടിത്തതിൽ പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 12 ആയി. കമല നെഹ്‌റു ആശുപത്രിയിലാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. നാല് കുട്ടികൾ മരിച്ചു എന്ന റിപ്പോർട്ട് ആയിരുന്നു ആദ്യം പുറത്തുവന്നത്. എന്നാൽ പുതുതായി പുറത്തുവിട്ട കണക്കിൽ 12 കുട്ടികൾ മരിച്ചതായി ആശുപത്രി അറിയിച്ചു.
സംഭവത്തെ തുടർന്ന് മൂന്ന് ഡോക്ടർമാരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതോടൊപ്പം ആശുപത്രിയിലെ ഇലക്ട്രിക്ക് വിഭാഗം സബ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്താൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു.