ബി.ജെ.പി സ്ത്രീവിരുദ്ധം; സ്ഥാനാർഥിപട്ടിക തെളിവ് : കോൺഗ്രസ്
തങ്ങളുടെ പാർട്ടി ആദ്യ പട്ടികയിൽ തന്നെ നാല്പത് സീറ്റുകളാണ് സ്ത്രീകൾക്ക് നൽകിയതെന്നും ആരാധനാ മിശ്ര പറഞ്ഞു.
ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ കേവലം പത്ത് ശതമാനം പേർക്ക് മാത്രം പ്രാതിനിധ്യം നൽകിയത് വഴി തങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ഒരിക്കൽക്കൂടി ബി.ജെ.പി തെളിയിച്ചിരിക്കുകയാണെന്ന് കോൺഗ്രസ്.
" സ്ത്രീ വിരുദ്ധ രാഷ്ട്രീയത്തിൽ പങ്കാളിയായ പാർട്ടിയാണ് ബി.ജെ.പി. അതിനൊരിക്കലും സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കാൻ സാധിക്കുകയില്ല. അവർ പുറത്തിറക്കിയ സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റിൽ നിന്ന് ഇത് വ്യക്തമാണ്." കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് ആരാധനാ മിശ്ര പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടി സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി എന്നും നിലനിന്നിരുന്ന പാർട്ടിയാണെന്നും ബി.ജെ.പിയുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ എന്നും കോൺഗ്രസ് നിലകൊണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
" ബി.ജെ.പി ഇന്ന് പ്രഖ്യാപിച്ച 107 സ്ഥാനാർഥികളിൽ കേവലം പത്ത് ശതമാനം സ്ത്രീകൾക്ക് മാത്രമാണ് ഇടം ലഭിച്ചത്. ഈ സ്ത്രീകൾ തന്നെ അധികാര സ്വാധീനമുള്ളവരാണ്" എന്നാൽ തങ്ങളുടെ പാർട്ടി ആദ്യ പട്ടികയിൽ തന്നെ നാല്പത് സീറ്റുകളാണ് സ്ത്രീകൾക്ക് നൽകിയതെന്നും ആരാധനാ മിശ്ര പറഞ്ഞു.
Summary : BJP 'anti-women', evident from Uttar Pradesh candidates list: Congress