രേഖകളില്ലാതെ കടത്തിയ 2 കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയിൽ

മൂന്ന് പേരടങ്ങുന്ന സംഘം പണം കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്

Update: 2024-04-22 08:02 GMT
Advertising

ബെംഗളൂരു: രേഖകളില്ലാത്ത രണ്ടുകോടി രൂപ കാറില്‍ കടത്താൻ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേർ പിടിയിൽ. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്‌പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേർക്കുമെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News