ബി.ജെ.പി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു, ജനങ്ങളെ അവഹേളിക്കുന്നു: അഖിലേഷ് യാദവ്

മറ്റ് പാർട്ടികളെ പിളർത്തുന്നത് അഴിമതിക്ക് തുല്യമല്ലേയെന്ന് ചോദിച്ച അദ്ദേഹം ബി.ജെ.പിയുടെ പരീക്ഷണങ്ങൾ പരാജയപ്പെടുമെന്നും അവകാശപ്പെട്ടു.

Update: 2023-07-05 05:20 GMT
Editor : Jaisy Thomas | By : Web Desk

അഖിലേഷ് യാദവ്

Advertising

അയോധ്യ: എന്‍.സി.പി എം.എല്‍.എമാര്‍ മറുകണ്ടം ചാടിയ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശവുമായി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ജനങ്ങളെ അവഹേളിക്കുകയുമാണെന്ന് യാദവ് പറഞ്ഞു. മറ്റ് പാർട്ടികളെ പിളർത്തുന്നത് അഴിമതിക്ക് തുല്യമല്ലേയെന്ന് ചോദിച്ച അദ്ദേഹം ബി.ജെ.പിയുടെ പരീക്ഷണങ്ങൾ പരാജയപ്പെടുമെന്നും അവകാശപ്പെട്ടു.

"ബി.ജെ.പി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ട്, അഴിമതി അവസാനിക്കുമെന്ന് അവർ എപ്പോഴും പറയുന്നുണ്ട്.പാർട്ടികൾ തകർക്കുന്നത് അഴിമതിക്ക് തുല്യമല്ലേ? മറ്റ് പാർട്ടി എം.എൽ.എ.മാരെ തങ്ങളുടെ പക്ഷത്ത് കൊണ്ടുവരാൻ അവർ എന്ത് ആനുകൂല്യങ്ങളാണ് നൽകുന്നത്? ഇത് അഴിമതിയല്ലേ?" യാദവ് ചോദിച്ചു. ഇത്തരം പ്രവൃത്തികളിലൂടെ ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ജനങ്ങൾ നൽകിയ ജനവിധിയെ അപമാനിക്കാനുമാണ് ബി.ജെ.പി എപ്പോഴും ശ്രമിക്കുന്നത്.ബി.ജെ.പി എത്ര പരീക്ഷണങ്ങൾ നടത്തിയാലും വിജയിക്കില്ല. ബി.ജെ.പിയുടെ പ്രശ്നങ്ങൾ വർധിച്ചുവരികയാണ്, 2024ലെ പൊതു തെരഞ്ഞെടുപ്പിൽ) എസ്.പിക്കും സഖ്യകക്ഷികൾക്കും ചരിത്രവിജയം ഉണ്ടാകുമെന്നും അയോധ്യ സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള പോരാട്ടത്തിന് തയ്യാറാകണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.മുതിർന്ന നേതാവ് ഹാജി ഫിറോസ് ഖാൻ ഗബ്ബാറിന്‍റെ വസതിയിൽ എസ്.പി പ്രവർത്തകരുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ബി.ജെ.പി.യുമായി മത്സരിക്കാൻ എല്ലാവരും തയ്യാറായിരിക്കണമെന്നും യാദവ് ആവശ്യപ്പെട്ടു. നിലവിൽ ബി.ജെ.പി എം.പിയായ വരുൺ ഗാന്ധി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.പി ടിക്കറ്റിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്, ‘സമാജ്‌വാദി പാർട്ടി കടുത്ത പോരാട്ടം നടത്താൻ കഴിയുന്ന ഒരു സ്ഥാനാർഥിയെയാണ് മത്സരിപ്പിക്കുക’ എന്നായിരുന്നു മറുപടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News