യുപി-ഗാസിപൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി

കർഷകർ സമരം നടത്തുന്ന ഫ്ലൈവേയിൽ ബി.ജെ.പി നേതാവ് അമിത് വാൽമീകിയ്ക്ക് സ്വീകരണം നൽകിയതാണ് സംഘർഷത്തിന് കാരണം

Update: 2021-06-30 11:14 GMT
Editor : rishad | By : Web Desk
Advertising

യുപി ഗാസിപൂർ അതിത്തിയിൽ കർഷകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കർഷകർ സമരം നടത്തുന്ന ഫ്ലൈവേയിൽ ബി.ജെ.പി നേതാവ് അമിത് വാൽമീകിയ്ക്ക് സ്വീകരണം നൽകിയതാണ് സംഘർഷത്തിന് കാരണം. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ കല്ലേറിൽ നിരവധി വാഹനങ്ങൾ തകർന്നു.  

ബി.ജെ.പി നേതാവും പാർട്ടി ഉത്തർപ്രദേശ് യൂണിറ്റ് ജില്ലാ സെക്രട്ടറിയുമായ അമിത് വാത്മീകിയെ സ്വീകരിക്കാനായിരുന്നു ബിജെപി പ്രവർത്തകർ പരിപാടി സംഘടിപ്പിച്ചത്. സംഘർഷത്തിൽ ബിജെപിയുടെ വാഹനങ്ങൾ തകർത്തതായും റിപ്പോർട്ടുണ്ട്.

അതേസമയം ബിജെപി പ്രവർത്തകർ ഗാസിപൂർ ഫ്ലൈവേയിൽ തടിച്ചുകൂടി കർഷകരുടെ പ്രക്ഷോഭത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായി ഭാരതീയ കിസാൻ യൂണിയൻ ആരോപിച്ചു. അക്രമത്തെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതായും യൂണിയൻ നേതാക്കൾ പറഞ്ഞു.

ഇപ്പോഴത്തെ സംഭവം കർഷക സമരത്തെ ഇകഴ്ത്തി കാട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാക്കൾ ആരോപിച്ചു.സംഭവത്തിൽ പോലീസിന് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.  

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News