ചണ്ഡീഗഢ് മേയർ മനോജ് സോങ്കർ രാജിവച്ചു; അട്ടിമറി നീക്കവുമായി ബി.ജെ.പി
മൂന്ന് എ.എ.പി കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു.
Update: 2024-02-18 18:04 GMT
ന്യൂഡൽഹി: ബി.ജെ.പി നേതാവായ മനോജ് സോങ്കർ ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു. പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടർന്നാണ് മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പട്ടത്. പ്രിസൈഡിങ് ഓഫീസർ ബാലറ്റുകൾ അസാധുവാക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
കേസ് സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സോങ്കർ രാജിവച്ചത്. അതിനിടെ മേയർ തെരഞ്ഞെടുപ്പിൽ അട്ടിമറി നീക്കത്തിന്റെ ഭാഗമായി മൂന്ന് ആം ആദ്മി പാർട്ടി കൗൺസിലറർമാരെ ബി.ജെ.പി സ്വന്തം പാളയത്തിലെത്തിച്ചു. 19 സീറ്റുകളാണ് മേയർ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടത്. എ.എ.പി കൗൺസിലർമാർ ബി.ജെ.പി പക്ഷത്ത് ചേർന്നതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാലും ജയിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം.