ഏത് കാര്‍ വേണം; ജീവനക്കാര്‍ക്ക് ഇഷ്ട കാറുകള്‍ സമ്മാനമായി ഐടി കമ്പനിയുടമ
വര്‍ഷങ്ങളായി തന്‍റെ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ തന്നെ സമ്മാനമായി നല്‍കിയിരിക്കുകയാണ് കമ്പനിയുടമ
ചെന്നൈ: ചെയ്യുന്ന ജോലിക്കനുസരിച്ച് അംഗീകാരമോ ശമ്പളമോ ലഭിക്കാത്തതായിരിക്കും പല ജീവനക്കാരും നേരിടുന്ന പ്രശ്നം. ജോലിക്ക് അര്‍ഹിക്കുന്ന പ്രശംസയും പ്രോത്സാഹനവും ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. അതു ലഭിക്കാതെ വരുമ്പോഴാണ് തൊഴിലിടങ്ങളില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ വ്യത്യസ്തമാവുകയാണ് ചെന്നൈയിലെ ഒരു ഐടി കമ്പനി. വര്‍ഷങ്ങളായി തന്‍റെ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ തന്നെ സമ്മാനമായി നല്‍കിയിരിക്കുകയാണ് കമ്പനിയുടമ.
ഐഡിയസ്2ഐടി ടെക്‌നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമയായ മുരളിയാണ് മറ്റു മേധാവികള്‍ക്ക് മാതൃകയായിരിക്കുന്നത്. 2009ലാണ് മുരളിയും ഭാര്യയും ചേര്‍ന്ന് കമ്പനി സ്ഥാപിക്കുന്നത്. 50 ജീവനക്കാര്‍ക്കാണ് അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ സമ്മാനമായി നല്‍കിയത്. കമ്പനിയുടെ തുടക്കം മുതല്‍ കുറച്ചു ജീവനക്കാര്‍ തനിക്കൊപ്പം നിന്നുവെന്ന് അവരുടെ അധ്വാനത്തിനും ആത്മാര്‍ഥതക്കും പ്രതിഫലം നല്‍കണമെന്നും മുരളി പറഞ്ഞു.
കമ്പനിയുടെ എല്ലാ ഓഹരികളും തനിക്കും ഭാര്യയ്ക്കുമൊപ്പം ഉണ്ടെന്നും എന്നാൽ ഇപ്പോൾ അവയുടെ 33 ശതമാനത്തോളം ദീർഘകാല സേവനം കാഴ്ചവെച്ച ജീവനക്കാർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് ജീവനക്കാർക്ക് 50 കാറുകൾ നൽകാൻ തീരുമാനിച്ചത്. ജീവനക്കാരുടെ കഠിനാധ്വാനത്തിന് പ്രതിഫലം നൽകുന്നതിനായി കമ്പനി കഴിഞ്ഞ വർഷം 100 കാറുകൾ സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.