കാർ പാർക്ക് ചെയ്യുന്നതിൽ തർക്കം;62കാരനെ അയൽവാസി അടിച്ചുകൊന്നു
ഗുരുതരമായി പരിക്കേറ്റ ഭരത രാമറിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കഴിഞ്ഞദിവസം രാത്രി മരണം സംഭവിച്ചതായി പൊലീസ് പറയുന്നു
തമിഴ്നാട്ടിൽ 62കാരനെ അയൽവാസി അടിച്ചുകൊന്നു.കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.ഫെബ്രുവരി ഒന്നിന് ചെന്നൈയിലാണ് സംഭവം.62 വയസുള്ള ഭരത രാമർ ആണ് മരിച്ചത്. പുറത്ത് വീടിന് മുന്നിൽ കാർ പാർക്ക് ചെയ്യരുതെന്ന് അയൽവാസി കുമാരനോട് 62കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ കോപാകുലനായ കുമാരൻ കുടുംബാംഗങ്ങളെയും കൂട്ടി ഭരത രാമറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി. തുടർന്ന് ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ഭരത രാമറിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കഴിഞ്ഞദിവസം രാത്രി മരണം സംഭവിച്ചതായി പൊലീസ് പറയുന്നു. ജനുവരി 26നായിരുന്നു ഭരത രാമറിന്റെ വീടിന്റെ ഗൃഹപ്രവേശം നടന്നത്.
അന്ന് ഒരുപാട് അതിഥികൾ വരുമെന്നതിനാൽ വീടിന്റെ മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് ഭരത രാമർ അയൽവാസിയോട് പറഞ്ഞിരുന്നു. തുടർന്നും ഇക്കാര്യം 62കാരൻ ആവർത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.