അംബേദ്കർക്കെതിരായ അധിക്ഷേപ പരാമർശം; ആർ.എസ്.എസ് ചിന്തകൻ ആർ.ബി.വി.എസ് മണിയൻ അറസ്റ്റില്‍
വി.എച്ച്.പി തമിഴ്നാട് മുൻ വൈസ് പ്രസിഡന്‍റാണ് മണിയൻ.
Update: 2023-09-14 04:20 GMT
ചെന്നൈ: ആർ.എസ്.എസ് ചിന്തകൻ ആർ.ബി.വി.എസ് മണിയൻ ചെന്നൈയിൽ അറസ്റ്റിൽ. ഡോ.ബി.ആര്‍ അംബേദ്കറെയും തിരുവള്ളുവരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ടി നഗറിലെ വസതിയിൽ നിന്നാണ് മണിയനെ അറസ്റ്റ് ചെയ്തത്. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമെന്നായിരുന്നു പരാമർശം.
ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമാണ് മണിയന്‍ പറഞ്ഞത്. വി.എച്ച്.പി തമിഴ്നാട് മുൻ വൈസ് പ്രസിഡന്‍റാണ് മണിയൻ. അംബേദ്കറെ വെറുമൊരു സ്റ്റെനോഗ്രാഫർ എന്നു വിളിച്ച മണിയന്‍ തിരുവള്ളുവരുടെ മാഹാത്മ്യത്തെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എസ്‌സി/എസ്ടി ആക്‌ട് 153,153(എ) ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് മണിയനെതിരെ കേസെടുത്തിരിക്കുന്നത്.