ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സിപിഎം സഖ്യം
ഭിവാനി സീറ്റ് കോൺഗ്രസ് സിപിഎമ്മിന് വിട്ടുനൽകി. ഭിവാനിയിൽ ഓം പ്രകാശ് സിപിഎം സ്ഥാനാർഥിയാവും.
Update: 2024-09-12 09:44 GMT
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കും. ഭിവാനി സീറ്റ് കോൺഗ്രസ് സിപിഎമ്മിന് വിട്ടുനൽകി. ഭിവാനിയിൽ ഓം പ്രകാശ് സിപിഎം സ്ഥാനാർഥിയാവും. 90ൽ 89 സീറ്റിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ രൺദീപ് സുർജേവാലയുടെ മകൾ ആദിത്യ സുർജേവാലയും മത്സരിക്കുന്നുണ്ട്. കൈതൽ മണ്ഡലത്തിൽനിന്നാണ് ആദിത്യ മത്സരിക്കുന്നത്.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 81 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. സിപിഎമ്മിന് നൽകിയ ഭിവാനി മണ്ഡലമൊഴിച്ച് ബാക്കി എട്ടിടത്തെ സ്ഥാനാർഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.