ടി.പി.ആർ രണ്ടിലും താഴെ;ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്ക്

325 പേരാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്

Update: 2022-02-19 04:45 GMT
Editor : Dibin Gopan | By : Web Desk
Advertising

കോവിഡ് കണക്കുകളിൽ രാജ്യത്തിന് ആശ്വാസം. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 22,270 കോവിഡ് കേസുകളാണ്. 325 പേരാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 1.8 ശതമാനമായി കുറഞ്ഞു.60,298 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് 2,53,739 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്.

അതേസമയം, ഇന്നലെ സംസ്ഥാനത്ത് 7780 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂർ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂർ 282, കാസർഗോഡ് 97 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7124 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 537 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 63,529 ആയി.

ഇന്നലെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,630 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,93,186 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4444 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 626 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിലെ 85,875 കോവിഡ് കേസുകളിൽ, 5 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,134 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2789, കൊല്ലം 3378, പത്തനംതിട്ട 1312, ആലപ്പുഴ 1013, കോട്ടയം 1915, ഇടുക്കി 1243, എറണാകുളം 2932, തൃശൂർ 1631, പാലക്കാട് 837, മലപ്പുറം 1343, കോഴിക്കോട് 1245, വയനാട് 639, കണ്ണൂർ 633, കാസർഗോഡ് 224 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 85,875 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,06,611 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News