കോവിൻ വിവര ചോർച്ച: ബിഹാർ സ്വദേശി അറസ്റ്റിൽ; ഉന്നതരുടെ വിവരങ്ങൾ ചോർത്തിയെന്ന് പൊലീസ്

വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ പ്രവർത്തകയായ അമ്മയുടെ സഹായവും ഇയാൾ തേടിയെന്ന് പൊലീസ് പറയുന്നു

Update: 2023-06-22 06:37 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ എടുക്കാനായി കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ ഐഎഫ്എഫ്എസ്ഒ (ഇന്റലിജൻസ് ഫ്യൂഷൻ & സ്ട്രാറ്റജിക് ഓപ്പറേഷൻസ്) യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിൽ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമടക്കമുള്ളവരുടെ തന്ത്രപ്രധാനമായ സ്വകാര്യ വിവരങ്ങൾ ഇയാൾ ചോർത്തിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കോവിൻ പോർട്ടലിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ പ്രവർത്തകയായ അമ്മയുടെ സഹായവും ഇയാൾ സ്വീകരിച്ചതായി പൊലീസ് പറയുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

കോവിൻ വാക്‌സിൻ സ്വീകരിച്ചവരുടെ ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട് നമ്പറുകൾ, ഫോൺ നമ്പറുകൾ എന്നിവയും ചോർന്നിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ ഇൻഡക്സ് ട്വീറ്റ് ചെയ്തു. അതേസമയം, കോവിൻ പോർട്ടലിനെ വിവരങ്ങൾ ചോർന്നെന്ന വാർത്ത തെറ്റാണെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ വാദം. മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേർ പറഞ്ഞിരുന്നു. എല്ലാ വിവരങ്ങളു സുരക്ഷിതമാണെന്നായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News