ശൈഖ് ഹസീനയെ വിട്ടുകിട്ടണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്
വംശഹത്യയടക്കം നിരവധി കുറ്റങ്ങളുടെ വിചാരണയ്ക്കായാണ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ബംഗ്ലാദേശ് ഉന്നയിക്കുന്നത്
Update: 2024-12-23 12:38 GMT
ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമാക്കി ബംഗ്ലാദേശ്. വിചാരണ നടപടികൾക്കായി ഹസീനയെ വിട്ടുതരണമെന്നാണ് ഇടക്കാല സർക്കാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്... ഇക്കാര്യം ഇന്ത്യയോട് ഔദ്യോഗികമായി ഉന്നയിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ വക്താവ് തൗഫീഖ് ഹുസൈൻ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന സർക്കാർ രാജിവച്ചത്. അധികാരത്തിലേറ്റ ഇടക്കാല സർക്കാരാണ് പുതിയ ആവശ്യമുന്നച്ചിരിക്കുന്നത്.
നേരത്തെ ധാക്ക ആസ്ഥാനമായ ഇന്റർനാഷണൽ ക്രൈം ട്രൈബ്യൂണൽ ഹസീന ഉൾപ്പടെയുള്ള സർക്കാരിനെതിരെ വംശഹത്യ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയിരുന്നു. ഈ കുറ്റകൃത്യങ്ങൾക്ക് നിയമനടപടിക്കായാണ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യമെന്ന് ധാക്ക പറയുന്നു.
വാർത്ത കാണാം-